Image

മഹാമാരിക്കാലത്തെ തെരഞ്ഞെടുപ്പ്; ചില കാഴ്ചകള്‍ (സൂരജ് കെ.ആർ)

Published on 07 April, 2021
മഹാമാരിക്കാലത്തെ തെരഞ്ഞെടുപ്പ്; ചില കാഴ്ചകള്‍ (സൂരജ് കെ.ആർ)
മഹാമാരി പിടിപെട്ട കാലത്ത് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായി കോവിഡ്പ്രോട്ടോകോൾ അനുസരിച്ച് അവസാനിച്ചു. കേരളം, തമിഴ്നാട്,പുതുച്ചേരി എന്നിവിടങ്ങളിലും അസമിലും ബംഗാളിലും മൂന്നാം ഘട്ട വോട്ടെടുപ്പും നടന്നു. ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആസാമിലും ഏറ്റവും കുറവ്  തമിഴ്നാട്ടിലുമാണ്. ആസാമിൽ  82 ശതമാനവും തമിഴ്നാട്ടിലെ 71.5 ശതമാനവും ആണ് പോളിംഗ് നിരക്ക്. കേരളം ,പുതുച്ചേരി ,വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ 74.02 , 81.88, 77.68 എന്നിങ്ങനെ ആണ് പോളിംഗ് നിരക്ക്. 2016ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പോളിംഗ് നിരക്ക് എല്ലാ സ്ഥലങ്ങളിലും കുറവാണ്.

പുതുച്ചേരിയിൽ 30 നിയമ സഭാ മണ്ഡലങ്ങളിൽ ആണ് മത്സരം നടന്നത്.   ഇവിടെ 2016-ൽ 85.6 ശതമാനം പോളിംഗ് ഉണ്ടായിരുന്നു . എന്നാൽ 2021-ൽ 81.88 ശതമാനം മാത്രമേ ഉള്ളൂ. കാരയ്ക്ക്ലിൽ 80.08 ശതമാനവും മാഹിയിൽ 73.53 ശതമാനവും ആണ് പോളിംഗ് നിരക്ക്.10,04,507 വോട്ടേഴ്സ് ആണ് പുതുച്ചേരിയിൽ ഉള്ളത്.
ചെറിയ പ്രശ്നങ്ങൾ ഒഴിച്ചുനിർത്തിയാൽ കേരളത്തിലും വളരെ നല്ല രീതിയിൽ തന്നെ ഇലക്ഷൻ അവസാനിച്ചു. മലബാർ ബാർ ഭാഗത്താണ് പോളിംഗ് നിരക്ക് കൂടുതൽ. 140 നിയമസഭാ മണ്ഡലങ്ങളിൽ ഇതിൽ 957 സ്ഥാനാർത്ഥികളാണ് കേരളത്തിൽ മത്സരിച്ചത്.78.42% പോളിംഗ്  നിരക്കോട് കൂടി കോഴിക്കോട് ആണ് കേരളത്തിൽ ഒന്നാമത്. കാസർകോഡ്, കണ്ണൂര് ,പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളും തൊട്ടുപിന്നിൽ തന്നെയുണ്ട്. ഏറ്റവും കുറഞ്ഞ പോളിംഗ് നിരക്ക് പത്തനംതിട്ടയിലാണ്.67.18% ആണ് പത്തനം തിട്ടയിലെ പോളിംഗ് നിരക്ക്

. കേരള തലസ്ഥാനത്തെ പോളിംഗ് നിരക്ക് 75.01% മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇവിടെ തിരുവനന്തപുരം സിറ്റിയിൽ 61.92 ശതമാനം മാത്രമാണ് പോളിംഗ് നിരക്ക്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് 69.80 % ആണ് പോളിംഗ് നിരക്ക് 2016-ൽ 74.11% ആയിരുന്നു. കഴക്കൂട്ടം മഞ്ചേശ്വരം എന്നിവിടങ്ങളിലും മികച്ച പോളിംഗ് ഉണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയനും  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുടുംബസമേതം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.ആർ .സി അമലസ്കൂൾ പിണറായിയിൽ ആണ് പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്.

ആരോഗ്യ മന്ത്രി കെ  കെ  ശൈലജ ടീച്ചർ പഴശ്ശി വെസ്റ്റ് യു പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. നിരവധി സിനിമ സാഹിത്യ രംഗത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. മമ്മൂട്ടി , ദിലീപ് ,പൃഥ്വിരാജ്,  ടോവിനോ ,ജയസൂര്യ തുടങ്ങിയ മുൻനിര മലയാള സിനിമ നടന്മാർ   വോട്ട് രേഖപ്പെടുത്തി.തമിഴ് നടൻ വിജയ് പോളിംഗ് സ്റ്റേഷനിലേക്ക് സൈക്കിൾ ചവിട്ടി വന്നതും തമിഴ് നടൻ വിക്രം കാൽനടയായി വന്നതും മാധ്യമശ്രദ്ധ നേടി. പ്രായമായ ആളുകൾ ആൾക്കൂട്ടം ഒഴിവാക്കാൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാഴ്ചയില്ലാത്തവർക്ക് മറ്റൊരാളുടെ സഹായമില്ലാതെ വോട്ട് ചെയ്യാൻ സാധിച്ചു. സീരിയൽ നമ്പർ ചെയ്യുന്ന വ്യക്തിയുടെ നമ്പർ പേര് തുടങ്ങിയവ ബ്രെയിൽ ലിപിയിൽ എഴുതിയ പേപ്പർ നൽകുകയും അതിൻറെ സഹായത്തോടെ വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .വീൽ ചെയർ ഉപയോഗിക്കുന്ന രോഗികൾ  പല പോളിംഗ് സ്റ്റേഷനിലും റാമ്പ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടി. കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും അവസാനത്തെ മണിക്കൂർ വോട്ടിങ്ങിന് ഉപയോഗിച്ചു.

തെരഞ്ഞെടുപ്പിനിടെ ചെറിയ സംഘർഷങ്ങൾ നടന്നു. കട്ടായികോണം കഴക്കൂട്ടം എന്നിവിടങ്ങളിൽ ബിജെപി സിപിഎം തർക്കങ്ങൾ ഉണ്ടായി. പയ്യന്നൂരിൽ അഞ്ചുപേർ ചേർന്ന് പ്രിസൈഡിങ് ഓഫീസറെ മർദ്ദിച്ചു. തളിപ്പറമ്പ് യുഡിഎഫ് സ്ഥാനാർഥി പി വി അബ്ദുൽ റഷീദിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. കേരളത്തിൽ 10 എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊല്ലം ഇടുക്കി കണ്ണൂർ എന്നിവിടങ്ങളിൽ കള്ളവോട്ട് ചെയ്യാൻ ശ്രമങ്ങൾ നടക്കുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച രണ്ട് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിലായി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക