Image

ചെക്ക് കേസില്‍ ശരത്കുമാറിനും രാധികയ്ക്കും തടവുശിക്ഷ

Published on 07 April, 2021
ചെക്ക് കേസില്‍ ശരത്കുമാറിനും രാധികയ്ക്കും തടവുശിക്ഷ


ചെന്നൈ: ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ ശരത്കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും ചെക്ക് കേസില്‍ തടവുശിക്ഷ. റേഡിയന്‍സ് മീഡിയ നല്‍കിയ കേസിലാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്. ചെന്നൈ സ്പഷ്യല്‍ കോടതിയുടേതാണ് വിധി.  ഇരുവരും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നല്‍കിയെന്നുമായിരുന്നു പരാതി. ശരത്കുമാര്‍ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക