Image

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

Published on 09 April, 2021
'ഞാന്‍ സ്നേഹിക്കുന്ന പുരുഷന്  വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

പത്താം വിവാഹവാര്‍ഷികം  ആഘോഷിച്ച്‌ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും. ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. മരിക്കുന്നതുവരെ ജീവിതത്തില്‍ ഒന്നിച്ചുണ്ടാകണം എന്നാണ് തന്റെ പ്രാര്‍ത്ഥന എന്നാണ സണ്ണി കുറിക്കുന്നത്.


ഞാന്‍ സ്നേഹിക്കുന്ന പുരുഷന് പത്താം വിവാഹവാര്‍ഷിക ആശംസകള്‍. നമ്മുടെ മരണ ​ദിവസം വരെ ഈ ജീവിതത്തില്‍ ഒന്നിച്ചു നടക്കണമെന്നാണ് എന്റെ പ്രാര്‍ത്ഥന. നിങ്ങള്‍ എന്റെ ബലമാണ്, എന്റെ ഹീറോ! ഐ ലവ് യു ബേബി- സണ്ണി ലിയോണി കുറിച്ചു. നിറയെ പൂക്കളാണ് ഡാനിയല്‍ സണ്ണിക്ക് സമ്മാനമായി നല്‍കിയത്. ബ്രേയ്സ്ലറ്റായിരുന്നു സണ്ണിയുടെ പത്താം വിവാഹവാര്‍ഷിക സമ്മാനം.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2011 ല്‍ വിവാഹിതരാവുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക