Image

പോലീസ് നടപടിയിൽ പരുക്കേറ്റ സുരേഷ്ഭായി പട്ടേലിന്റെ കേസ് ഒത്തു തീർന്നു

Published on 09 April, 2021
പോലീസ് നടപടിയിൽ പരുക്കേറ്റ സുരേഷ്ഭായി പട്ടേലിന്റെ കേസ് ഒത്തു തീർന്നു
അലബാമയിൽ 2015 -ൽ പോലീസ് ഓഫിസറുടെ നടപടിയെത്തുടർന്ന് നടു തളർന്ന സുരേഷ്ഭായി പട്ടേൽ (അന്ന്  57  വയസ്) നൽകിയ സിവിൽ കേസ്  1.75 മില്യൺ ഡോളറിനു ഒത്തു തീർന്നു.

പട്ടേലിനെ തള്ളിയിട്ട് അറസ്റ് ചെയ്ത മാഡിസൺ പോലീസ്  ഓഫീസർ എറിക്  പാർക്കറുടെ  ഇൻഷുറൻസിൽ നിന്ന് ഈ തുക നൽകും.

പുത്രന്റെ വീട്ടിലെത്തിയ പട്ടേൽ നടക്കാൻ ഇറങ്ങിയതാണ്. സമീപത്തെ വീടുകളൊക്കെ നോക്കി നടക്കുമ്പോൾ ആരോ പോലീസിനെ വിളിച്ചു. അപരിചിതനായ കറമ്പൻ നടക്കുന്നു എന്നായിരുന്നു സന്ദേശം. 

സ്ഥലത്തെത്തിയ പാർക്കർ ചോദ്യം ചെയ്തപ്പോൾ ഇംഗ്ലീഷ് അറിയാത്ത പട്ടേൽ മകന്റെ വീട് ചൂണ്ടിക്കാട്ടി.
എന്നാൽ പാട്ടലിനെ തട്ടിയിട്ട അറസ്റ് ചെയ്യുകയായിരുന്നു.

പട്ടേലിന്റെ നട്ടെല്ലിന് പരിക്ക് പറ്റി ഏറെ നാൾ ആശുപത്രിയിൽ കിടന്നു. ഇപ്പൾ വടി  കുത്തി കഷ്ഠിച്ചു  നടക്കാം. പട്ടേൽ ഇപ്പോൾ ഇന്ത്യയിലാണ്.

സംഭവത്തിൽ അലബാമ ഗവർണർ ഖേദം പ്രകടിപ്പിക്കയുണ്ടായി. പാർക്കർക്ക് എതിരെ രണ്ട് തവണ വിചാരണ ഉണ്ടായെങ്കിലും ജൂറിക്ക് ഏകകണ്ഠമായ തീരുമാനമെടുക്കാനായില്ല. ഒടുവിൽ കേസ് തള്ളി. 

പാർക്കർ ഇപ്പൾ മറ്റൊരു സിറ്റിയിൽ പോലീസ് ഓഫീസറാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക