-->

news-updates

ലാലേട്ടൻ സംവിധായകനും നായകനുമാകുമ്പോൾ

അനിൽ പെണ്ണുക്കര

Published

on

വിസ്മയമെന്ന് പ്രേക്ഷകരും ആരാധകരും ഒരുപോലെ പറഞ്ഞു പോറ്റുന്ന മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ എന്ന നടൻ ആദ്യമായി സംവിധാനരംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നു. അങ്ങനെ ഇന്ത്യൻ സിനിമയിൽ വീണ്ടും ഒരു ചരിത്രം കൂടി പിറക്കുകയാണ്. മോഹൻ ലാൽ സവിധായകനാവുകയാണ് . ബാരോസ് എന്ന സിനിമയെ കുറിച്ച്, നിധി കാക്കുന്ന ഭൂതത്തിന്റെ തുടക്കങ്ങളെ കുറിച്ച് ഇനി അറിയാത്തവർ മലയാളികൾ ആണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. അത്രത്തോളം സോഷ്യൽ മീഡിയകളിലും മറ്റും ചർച്ചയായിരിക്കുകയാണ് മോഹൻലാലിന്റെ ബാരോസ് എന്ന സിനിമ.

വർഷങ്ങളായി മലയാളസിനിമയുടെ മുഖമായി മാറിയ നടനാണ് മോഹൻലാൽ എന്ന മഹാ  പ്രതിഭ, അയാൾ കരഞ്ഞപ്പോഴൊക്കെ കൂടെ നമ്മളും കരഞ്ഞു; അയാൾ ചിരിചപ്പോഴൊക്കെ അയാളെക്കാളുമധികം നമുക്കും ചിരിവന്നു. മോഹൻലാൽ എന്ന നടൻ അങ്ങനെയാണ് മലയാളിയുടെ രക്തത്തിലേക്ക് അലിഞ്ഞു ചേർന്നത്. അയാൾ ഒരിക്കലും അഭിനയിച്ചിട്ടില്ല. ജീവിച്ചിട്ടേയുള്ളൂ അന്നുമിന്നും. ആ ജീവിതത്തിലെ പാഠവങ്ങളാണ് ബാരോസ് ന്റെ ഉൾക്കരുത്ത്. 

ലാലേട്ടൻ സംവിധായകനും നായകനുമാകുമ്പോൾ വലിയ ആവേശത്തിലാണ് ആരാധകർ സിനിമയെ കാത്തിരിക്കുന്നത്. ഇതിനോടകം തന്നെ ലോകശ്രദ്ധയാർജ്ജിച്ച പലരെയും ലാലേട്ടൻ ബാരോസിന് വേണ്ടി തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ ആക്ഷൻ ഉം കട്ട്‌ ഉം പറയുന്ന ആ മനുഷ്യനെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.

സംവിധായകരായ ധാരാളം നായകന്മാരും നടീനടന്മാരുമൊക്കെ നമ്മുടെ സിനിമാമേഖലയിൽ  ഉണ്ട്. വിനീത് ശ്രീനിവാസനെ പോലെ, പ്രഥ്വിരാജിനെ പോലെ, ശ്രീനിവാസനെ പോലെ, ദിലീഷ് പോത്തനെ പോലെ ഒരുപാട് പ്രതിഭകൾ ഉണ്ട് നമുക്ക് ചുറ്റും. എന്നിട്ടും എന്തുകൊണ്ട് ലാലേട്ടൻ മാത്രം ചർച്ചചെയ്യപ്പെടുന്നു എന്ന് ചോദിച്ചാൽ, അദ്ദേഹം നേടിയെടുത്ത അഭിനയത്തിന്റെ സാധ്യതകളും മറ്റും എങ്ങനെയാണ് ബാറോസിനെ അഭിമാനമാക്കി മാറ്റുക എന്നതറിയാൻ പ്രേക്ഷകർക്കുള്ള ആകാംഷ എന്ന് പറയാം 

സിനിമ ഒരു വാണിജ്യ മേഖല തന്നെയാണ് അതുകൊണ്ട് തന്നെ അത് നിലനിൽക്കണമെങ്കിൽ അതേ വാണിജ്യ സാധ്യതകളും നിലനിൽക്കേണ്ടതുണ്ട്. തമിഴ്, മലയാളം, കണ്ണട, തെലുഗ്, ബോളിവുഡ്, തുടങ്ങിയ മേഖലകളിൽ എല്ലാം തന്നെ സിനിമ കേന്ദ്രീകരിച്ചിരിച്ചിരിക്കുന്നത് ചില സൂപ്പർസ്റ്റാറുകളെയാണ്. അവരെ ചുറ്റിയാണ് സിനിമകളുടെ വാണിജ്യം നടക്കുന്നത്. മോഹൻലാൽ എന്ന പ്രതിഭ മലയാളത്തിലെ വാണിജ്യ സിനിമയുടെ ഏറ്റവും വലിയ മുഖം തന്നെ. കോടികളുടെ റെക്കോർഡുകൾ അതുകൊണ്ട് സൃഷ്ടിക്കാനും സാധ്യതയുള്ള സിനിമയാണ് ബാരോസ് എന്നതിൽ സംശയമില്ല. ബാരോസ് വി എഫ് എക്സ് ന്റെയും മറ്റും വലിയ സാധ്യതകളെയും പുതിയ ഒരുപാട് പ്രതിഭകളെയും, ലോകനിലവാരമുള്ള ടെക്നിക്കൽ വശവും മലയാള സിനിമയ്ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ് .അതെ ലാലേട്ടൻ നമുക്കെന്നും വലിയ പ്രതീക്ഷയാണ് ...അഭിമാനമാണ് ... 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോ ബൈഡന്‍ - ബലഹീനനായ പ്രസിഡന്റ് (ലേഖനം: സാം നിലമ്പള്ളില്‍)

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

ജനത്തെ അകത്തിരുത്തി നേതാക്കൾ കറങ്ങി നടക്കുന്നു

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

കോവിഡിനെതിരെ ഇന്ത്യ-അമേരിക്ക ഭായി ഭായി

കൊണ്ടുവന്ന ഐശ്വര്യമൊക്കെ മതി ; ട്രോളില്‍ മുങ്ങി അക്ഷയ തൃതിയ

ആ മാലാഖ കുഞ്ഞിനേയും കോവിഡ് കവര്‍ന്നു; നൊമ്പരമായി അഛ്‌ന്റെ വാക്കുകള്‍

സിപിഐ ഇടയുന്നു ; ഒരു മന്ത്രി സ്ഥാനവും വിട്ടുനല്‍കില്ല

ടൗട്ടെ ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; കേരളത്തില്‍ കനത്ത മഴ

സന്തോഷവാർത്ത: മിക്കയിടത്തും മാസ്ക് വേണ്ട; സോഷ്യൽ ഡിസ്റ്റൻസിംഗ് വേണ്ട  

രണ്ട് പ്രളയം വന്നിട്ടും നമ്മൾ ഒന്നും പഠിച്ചില്ല (അനിൽ പെണ്ണുക്കര)

View More