-->

kazhchapadu

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

Published

on

നിസാമുദ്ദദീന്‍  എക്സ്പ്രസ്സിന്റെ ആ വിൻഡോ  സീറ്റിലിരുന്ന് അയാളോർത്തു. എന്തിനാണ് ഈ ഒളിച്ചോട്ടം... ആരോടാണ് താൻ വാശി തീർക്കുന്നത്?

അയാൾ ആലോചിച്ചു കൊണ്ടിരുന്നു. പുറത്ത് മഴ ചിണുങ്ങുന്നുണ്ട്.

ട്രെയിൻ മംഗലാപുരവും കഴിഞ്ഞു കുതിക്കുകയാണ്. ട്രെയിനിന് ഒരു ലക്ഷ്യമുണ്ട്, എനിക്കോ... ലക്ഷ്യമില്ലാത്ത ഒരു യാത്ര. രാത്രി പെയ്യുന്ന മഴ പോലെ തന്നെ രാത്രി 'വണ്ടിക്ക്' കൊറച്ചു സ്പീഡ് കൂടുതലാണെന്നു തോന്നി.

ബാല്യം അതെത്ര സുന്ദരമായിരുന്നു.  നാലു മക്കളിൽ ഇളയവൻ. നിറം ഇച്ചിരി കറുപ്പായിരുന്നു.. ആദ്യമായി നിറത്തിന്റെ പേരിൽ കരഞ്ഞത് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്,

ക്ലാസ്സിലെ മുതിർന്നവനായ ഒരു പയ്യൻ തമാശക്ക് വിളിച്ചതാണ് 'കാക്കച്ചി'ന്ന്. പിന്നെ അത്‌ സ്ഥിരമായി. പേര് പോലും പലരും മറന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വീട്ടിലെത്തുമ്പോൾ അച്ഛനായിരുന്നു ആശ്വസിപ്പിക്കാറ്. കറുപ്പിന് ഏഴു അഴകാണെന്നും പറഞ്ഞ്.

പതിയെ അതൊരു വിഷയമല്ലാതായി. വെറുപ്പായിരുന്നു വെളുപ്പിനോട്.. എല്ലായിടത്തും ഞാൻ ഒറ്റയായിരുന്നു, ആരും കൂടെ കൂട്ടിയില്ല എന്നതായിരുന്നു സത്യം. 

പെണ്ണ് കെട്ടുന്ന ചർച്ച വന്നപ്പോഴാണ് വീണ്ടും നിറം  ഒരു വില്ലനായത്. തരക്കേടില്ലാത്ത ജോലിയും കൂലിയുമൊക്കെ ഉണ്ടായിട്ടും തൊലി വെളുപ്പില്ലാത്തത് കൊണ്ട് മാത്രം ആർക്കും ഇഷ്ടപ്പെട്ടില്ല.

കുറച്ചകലെയുള്ള അച്ഛന്റെ കൂട്ടുകാരൻ മുൻ കൈ എടുത്താണ് അദ്ദേഹത്തിന്റെ മകൾ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. എന്നെക്കാൾ നിറവും സൗന്ദര്യവുമുണ്ടായിരുന്നു അവൾക്ക്.

ഇത്രയും നല്ലൊരു പെണ്ണ് എങ്ങനെയാണ് എന്നെ സഹിക്കുന്നതെന്നു പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്. സുന്ദരമായ മാനസികപ്പൊരുത്തമുള്ള ഞങ്ങളുടെ ജീവിതത്തിൽ മക്കൾ രണ്ടായി, ഒരാണും ഒരു പെണ്ണും... രണ്ടാളും അവളെ പോലെ ആയിരുന്നു.

മുഖത്ത് പതിഞ്ഞ ടോർച് വെളിച്ചം അയാളെ ചിന്തയിൽ നിന്നുണർത്തി. റയിൽവെ പോലിസ് ആണ്, തുറന്നിട്ടിരിക്കുന്ന വിൻഡോ  അടച്ചിടാൻ നിർദേശിച്ചു അയാൾ അടുത്ത ബോഗിയിലേക്ക് പോയി. ട്രെയിൻ ഇപ്പൊ ഏതോ ഒരു സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്, ചീഞ്ഞു പെയ്യുന്ന മഴക്ക് ശമനമൊന്നുമില്ല,

ഇന്നലെ നടന്ന ആ സംഭവം അയാളുടെ മനസിൽ ഒരു വിങ്ങലായി ശേഷിച്ചു. മകന് സ്കൂളിൽ മീറ്റിംഗ് ആയിരുന്നു. ഭാര്യയാണ് പറഞ്ഞത് പോകാൻ, അവൾക്കു വയ്യാന്നു.. എനിക്ക് ഇഷ്ടമില്ലായിരുന്നു.

എന്നെ കണ്ടപ്പോൾ അവനുണ്ടായ മുഖഭാവം കൊണ്ട് തന്നെ മനസിലായി 'ഞാൻ വന്നത്  അവനിഷ്ടപ്പെട്ടില്ലെന്നു' അവനെ പറഞ്ഞിട്ടെന്തു കാര്യം... കുട്ടികളാണെങ്കിലും അവർക്കും ഉണ്ടാകില്ലേ അവരുടേതായ ശരിതെറ്റുകൾ....

വീട്ടിലെത്തി അവളോട്‌ പറഞ്ഞു, നീ തന്നെ പോയാൽ മതിയായിരുന്നെന്ന്..

അവൾ ഒന്നും പറഞ്ഞില്ല.


വൈകുന്നേരം വലിയ ശബ്ദം കേട്ടാണ് ഉച്ചമയക്കത്തിൽ നിന്നുണർന്നത്...


മകനാണ്, ഞാൻ സ്കൂളിൽ ചെന്നതിനു കലിപ്പ് തീർക്കുകയാണ്, അവളോട്. അവൾ അവളെക്കൊണ്ടാവും വിധം മറുത്തു പറയുന്നുണ്ട്.....

അപ്പൊ തീരുമാനിച്ചതാണ് ഈയൊരു യാത്ര.... കുറച്ചു ഡ്രസ്സ്‌ ബാഗിലെടുത്തു വെച്ച് അതിരാവിലെ വീട്ടീന്നിറങ്ങുമ്പോൾ അവളും മകളും ചോദിച്ചു അച്ഛനെങ്ങോട്ടാണെന്ന്...

ജോലിക്കാര്യം എന്ന പതിവ് പല്ലവിയും പറഞ്ഞാണ്.ഈ 'ഒളിച്ചോട്ടം' കൂടുതലൊന്നും പോകില്ലെന്ന് അവൾക്കുമറിയാം, എനിക്കുമറിയാം...

എങ്കിലും ചില സമയങ്ങളിൽ യാത്ര ഒരു മരുന്നാണ്, അസ്സൽ മരുന്ന്. 

നേരം  പുലരാറായി... മൂകമായിക്കിടന്ന ബോഗികളിൽ 'ചായേം കാപ്പി' വിളികൾ ഉയർന്നു തുടങ്ങിയിരിക്കുന്നു.. 

ബാഗിലിരുന്ന അയാളുടെ ഫോൺ ശബ്ദിച്ചു,അങ്ങേ തലക്കൽ  മകനായിരുന്നു  'അച്ഛാ, സോറി അച്ഛാ ഞാൻ കൂട്ടുകാരൊക്കെ കളിയാക്കിയപ്പോൾ വിഷമം കൊണ്ട് പറഞ്ഞു പോയതാ... ക്ഷമിക്കച്ചാ'

അതൊന്നും സാരമില്ലെന്ന് പറഞ്ഞു അവനെ സമാധാനിപ്പിച്ചു.

ഭാര്യയുടെ ചോദ്യവും പറച്ചിലും കഴിഞ്ഞപ്പോൾ അയാൾ ആകെ വിഷമ വൃത്തത്തിലായി.... അപ്പോഴത്തെ ദേഷ്യത്തിനു ഇറങ്ങി പുറപ്പെടുകയും ചെയ്തു, ഇപ്പൊ ആകെ ഒരു...

ചായ വേണോ....?

ആ ചോദ്യം അയാളെ ചിന്തകളിൽ നിന്നുണർത്തി.

അടുത്തിരുന്ന യാത്രക്കാരനാണ്...കണ്ടാൽ തന്നെ ഒരു ദീർഘ യാത്രയുടെ മട്ടും വേഷവും.... വേണ്ട എന്നർത്ഥത്തിൽ തലയാട്ടി, ടിയാൻ വിടുന്ന മട്ടില്ല, പിന്നെയും ചോദ്യങ്ങൾ, അന്വേഷണങ്ങൾ...

സ്നേഹമസൃണമായ ആ പെരുമാറ്റത്തിന് മുന്നിൽ എനിക്ക് എന്റെ ജീവിതം തുറന്ന് വെക്കേണ്ടി വന്നു.

എന്റെ അച്ഛന്റെ വലിയ കൂട്ടുകാരനായിരുന്നു സൈദ് മോൻ തങ്ങൾ, സഹയാത്രികന്റെ വേഷവും പെരുമാറ്റവും അത്‌ പോലെ തോന്നിപ്പിച്ചു...

അജ്മീർ പോവുന്ന വഴിയാണ്, നിങ്ങൾ യെന്തായാലും ഇറങ്ങി പുറപ്പെട്ടില്ലേ... എന്റെ കൂടെ വരി, നമുക്ക് ഖാജന്റെ അടുത്ത് പോയി ഒന്ന് മനസ്സ് കഴുകി വരാം.....

പ്രാർത്ഥനയാണല്ലോ ഏറ്റവും വലിയ മരുന്ന്..... മതങ്ങൾ ഏതായാലും പ്രാർത്ഥന ഒരുവനോട് മാത്രമാണല്ലോ... ദൈവം നിങ്ങളെ കൈവെടിയുകയില്ല. അദ്ദേഹം പറഞ്ഞു നിർത്തി.

എനിക്കും രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല....

ഞാനും ആഗ്രഹിച്ചതാണ്. അജ്മീർ ഒന്ന് പോവാൻ... കൂടെ ജോലി ചെയ്യുന്നവരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, അവിടുത്തെ മഹത്വവും അത്ഭുതങ്ങളും. 

പോവുന്ന കാര്യം ഭാര്യയെ വിളിച്ചറിയിച്ചു. ചൂളം വിളിച്ചു പായുന്ന ട്രെയിൻ അപ്പോഴും വിശ്രമമില്ലാതെ ഓടിക്കൊണ്ടിരുന്നു...

പുറത്ത് മാനം തെളിഞ്ഞിട്ടുണ്ട്, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമി, അങ്ങിങ്ങായി കൃഷിപണിയിലേർപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമവാസികൾ...

പിന്നെയും എന്റെ ചിന്തകൾ തിരിച്ചു പോയി...

നഷ്ട പ്രതാപത്തിന്റെ ആ അച്ഛനോർമകളിലേക്ക്....

ട്രെയിനിൽ അപ്പോഴും 'ഖവാലി'  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

"അജ്മീർ"

"അജ്മീർ ജാനേ വാലേ"

--------------------------------
കമാൽ കാരാത്തോട്

മലപ്പുറം ജില്ലയിലെ ഊരകം കാരാത്തോട് ജനനം. പിതാവ് അബ്ദുൽ കരീം. മാതാവ് ഫാത്തിമ. കാരാത്തോട് LP സ്കൂൾ, UP സ്കൂൾ  എന്നിവിടങ്ങളിൽ പഠനം, പത്തു വർഷത്തെ അറബിക്  കോളേജ് പഠനത്തിന് ശേഷം 2012-ൽ കാരന്തൂർ മർകസിൽ നിന്ന് സഖാഫി ബിരുദം. ഇപ്പോൾ ഊരകം മമ്പീതി മർകസ് പബ്ലിക് സ്കൂളിൽ അദ്ധ്യാപകൻ ..
ആനുകാലിക വിഷയങ്ങളിൽ സോഷ്യൽ മീഡിയയിൽ എഴുതാറുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

ഹൃദയം പ്രേമാര്‍ദ്രം... (സജേഷ് ആർ, ഇ -മലയാളി കഥാമത്സരം)

ശ്യാമമേഘങ്ങൾ പെയ്തൊഴിയാതെ (പ്രഭാകരൻ പനയന്തട്ട, ഇ -മലയാളി കഥാമത്സരം)

പുസ്തകവേട്ട (ജംഷിദ സത്താർ, ഇ -മലയാളി കഥാമത്സരം)

യോഷ മതം (ഷാൻ, ഇ -മലയാളി കഥാമത്സരം)

പെണ്ണുരുക്കങ്ങൾ (സജിത വിവേക്, ഇ -മലയാളി കഥാമത്സരം)

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം)

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

View More