-->

Gulf

ജോലിക്കിടെ പരിക്കേറ്റ ബംഗാളി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ  സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

Published

onദമ്മാം: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽപ്പെട്ട് കിടപ്പിലായ പശ്ചിമ ബംഗാൾ സ്വദേശി, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ  സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്  മടങ്ങി.

കൽക്കട്ട സ്വദേശിയായ ബാദൽ മണ്ഡൽ പത്തു വർഷമായി സൗദിയിൽ പ്രവാസിയാണ്. കുറേക്കാലം ഒരു സ്പോൺസറിന്റെ കീഴിൽ ജോലി ചെയ്തിരുന്നെങ്കിലും, പിന്നീട് അവിടെ നിന്ന് ഒളിച്ചോടിയതിനാൽ, സ്പോൺസർ ഹുറൂബ് ആക്കി. ഇവിടെത്തന്നെ ജോലി ചെയ്യുന്ന സഹോദരനുമൊത്ത് കൂലിപ്പണി ചെയ്തായിരുന്നു ജീവിതം.

ഒരു മാസം മുൻപ്, ഒരു ജോലിസ്ഥലത്ത് പണി ചെയ്യുന്നതിനിടയിൽ, സ്കാഫോൾഡിങ്ങിൽ നിന്നും വീണ് ബാദലിന് ഗുരുതരമായി പരിക്കേറ്റു. കോബാർ ഷിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട  അയാൾ, നട്ടെല്ലിനും കാലിനും പൊട്ടൽ ഉണ്ടായതിനാൽ കുറച്ചു കാലം കിടപ്പിലായി. ഇൻഷുറൻസ് ഇല്ലാതിരുന്ന ബാദലിനെ ഷിഫ ആശുപത്രി അധികൃതർ നന്നായി സഹായിച്ചു. അവിടത്തെ ചികിത്സയിലൂടെ നിവർന്ന് ഇരിക്കാനും വീൽചെയറിൽ സഞ്ചരിക്കാനും  കഴിയുന്ന അവസ്ഥയായി. തുടർചികിത്സയ്ക്ക് നാട്ടിലേക്ക് അയയ്ക്കാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു.

ഹുറൂബിൽ ആയിരിക്കുകയും പാസ്സ്പോർട്ടും ഇഖാമയും കാലാവധി കഴിഞ്ഞതിനാലും, നാട്ടിലേക്ക്മടങ്ങാൻ നിയമകുരുക്കുകൾ ഏറെയായിരുന്നു. തുടർന്ന് ബാദലിന്റെ സഹോദരൻ നവയുഗം ജീവകാരുണ്യപ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടനെയും മഞ്ജു മണിക്കുട്ടനെയും ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. 

മണിക്കുട്ടനും, മഞ്ജു മണിക്കുട്ടനും കൂടി ഈ കേസ് ഏറ്റെടുത്തു. അവർ ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെട്ട് ബാദലിന് ഔട്ട് പാസ്സ് എടുത്തു കൊടുത്തു. തർഹീലുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റും അടിച്ചു. എയർലൈൻസുമായി ബന്ധപ്പെട്ട് വീൽചെയറിൽ വിമാനയാത്ര ചെയ്യാനുള്ള അനുമതി നേടി എടുത്തു. ബാദലിന്റെ സഹോദരൻ കൂടെ യാത്ര ചെയ്യാൻ തയ്യാറായി.

അങ്ങനെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി, പത്തുവർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച്, ബാദൽ നാട്ടിലേക്ക് മടങ്ങി.

  
 

 
 Photo:  ബാദൽ മഞ്ജു മണിക്കുട്ടന്റെ ഒപ്പം 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെ.പി.എ ബെനിഫിറ്റ് സ്‌കീമിനു തുടക്കമായി 

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

അവധിക്ക്  നാട്ടിൽ പോയപ്പോൾ  കോവിഡ് ബാധിച്ചു വിടവാങ്ങിയ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

12 മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് യുഎഇ അംഗീകാരം നല്‍കി

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓക്സിജനുമായി ഇന്ത്യയിലേക്ക് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

View More