Image

ബന്ധുനിയമനം: യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതായി രേഖ

Published on 11 April, 2021
ബന്ധുനിയമനം: യോഗ്യതയില്‍ ഇളവ് വരുത്തിയ ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതായി രേഖ

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ ബന്ധു അദീപിന്‍റെ നിയമനവുമായി ബന്ധപ്പെട്ട്​ യോഗ്യതയില്‍ ഇളവ്​ വരു​ത്തിയ ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടതായി രേഖ.​ സൗത്ത്​ ഇന്ത്യന്‍ ബാങ്ക്​ ഉദ്യോഗസ്ഥനായ അദീപിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിക്കുവാന്‍ യോഗ്യതയില്‍ ഇളവ്​ വരുത്തിയെന്നതാണ്​ ജലീലിനെതിരെ ഉയര്‍ന്ന ആക്ഷേപം.


യോഗ്യത ഇളവ്​ ചെയ്​ത ഫയലില്‍ 2016 ആഗസ്റ്റ്​ ആറിനാണ്​ മുഖ്യമന്ത്രി ഒപ്പു വെച്ചത്​. ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ്​ വക വെക്കാതെയായിരുന്നു നടപടി.

യോഗ്യത പ​ു​നക്രമീകരണം സംബന്ധിച്ച്‌​ തീരുമാനമെടുക്കേണ്ടത്​ മന്ത്രിസഭയാണെന്ന്​ ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചെങ്കിലും അതിന്‍റെ ആവശ്യമില്ലെന്ന്​ കാണിച്ച്‌​ മന്ത്രി ജലീല്‍ ഫയല്‍ മുഖ്യമന്ത്രിക്ക്​ കൈമാറുകയും മുഖ്യമന്ത്രി ഒപ്പു വെക്കുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക