-->

VARTHA

വാക്‌സിന്‍ ഉത്സവം: നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് നാലു ദിവസത്തെ വാക്‌സിന്‍ ഉത്സവം ആരംഭിക്കാനിരിക്കെ വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നതുള്‍പ്പെടെയുള്ള നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 'രാജ്യം നാലു ദിവസത്തേക്ക് വാക്‌സിന്‍ ഉത്സവം ആരംഭിക്കാന്‍ പോകുന്നു. നാലു കാര്യങ്ങള്‍ പാലിക്കാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വാക്‌സിന്‍ സ്വീകരിക്കാന്‍ സഹായം ആവശ്യമുള്ളവരെ സഹായിക്കുക, കോവിഡ് ചികിത്സയില്‍ കഴിയുന്നവരെ സഹായിക്കുക, മാസ്‌ക് ധരിക്കുകയും മറ്റുള്ളവരെ ബോധവത്കരിക്കുകയും ചെയ്യുക, ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ ആ പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റെ് സോണ്‍ ആക്കുക' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 കോവിഡിനെതിരായ രണ്ടാം യുദ്ധമാണ് വാക്‌സിന്‍ ഉത്സവമെന്ന് അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിലൂടെ ആളുകള്‍ക്ക് തങ്ങളെയും മറ്റുവള്ളവരെയുംസംരക്ഷിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍, ചികിത്സ, സംരക്ഷണം എന്നിവയും മനസ്സലുണ്ടാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രായമായ ആളുകള്‍ക്കും വാക്‌സിനെക്കുറിച്ച്‌ അറിയാത്ത ആളുകള്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിന് സഹായിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

'വാക്‌സിന്‍ ജാബ് പാഴാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. രാജ്യത്തിന്റെ പ്രതിരോധ കുത്തിവയ്പ് ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്ക് നാം നീങ്ങണം'അദ്ദേഹം പറഞ്ഞു. ഈ നാലു ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഡ്രൈവിന്റെ വ്യക്തിപരവും സാമൂഹികപരവും ഭരണപരവുമായ തലങ്ങളില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ടെന്നും അവ നിറവേറ്റാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി രാജ്യത്തുടനീളം വാക്‌സിന്‍ ഉത്സവം നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതോടെ യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ് വാക്‌സിന്‍ ഉത്സവമെന്നതിലൂടെ ലക്ഷ്യമിടുന്നത്.

'പ്രത്യേക ക്യാമ്ബയിനിലൂടെ രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. വാക്‌സിന്‍ ഉത്സവ സമയത്ത് വാക്‌സിന്‍ പഴാക്കാതിരിക്കുകയാണെങ്കില്‍ വാക്‌സിനേഷന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. വാക്‌സിന്‍ പരമാവധി പ്രയോജനപ്പെടുത്തുക. ഇത് ഇപ്പോഴത്തെ സാഹചര്യം മാറ്റാന്‍ സഹായകരമാകും. യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമമാണ് വാക്‌സിന്‍ ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്'പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമുള്ള യോഗത്തില്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് 85 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ നല്‍കി. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്‌സിനേഷന്‍ ആണിത്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു

ഇന്ത്യയില്‍ 3.2 ലക്ഷം കോവിഡ് രോഗികളും 3693 മരണവും കൂടി

ഫാ.സിബി മാത്യൂ പീടികയില്‍ പപ്പുവ ന്യൂ ഗനിയയിലെ പുതിയ ബിഷപ്

കോവിഡ് വ്യാപനം ; അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോള്‍

കോട്ടയം ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്നു തന്നെ ; കുമരകം 13 -ാം വാര്‍ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം

ഇന്ത്യന്‍ വകഭേദത്തിനെതിരേ വാക്സിനുകള്‍ ഫലപ്രദമാണോ എന്നത് അവ്യക്തം- WHO

വാക്സിന്‍ ഇല്ലാത്തപ്പോഴും അതെടുക്കാന്‍ അഭ്യര്‍ഥിക്കുന്ന ഡയലര്‍ ട്യൂണ്‍ അരോചകം - ഡല്‍ഹി ഹൈക്കോടതി

ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍, 216 കോടി ഡോസ് ഇന്ത്യയില്‍ നിര്‍മിക്കും; സ്പുട്‌നിക് വിതരണം അടുത്തയാഴ്ച

വാക്സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?; ചോദ്യവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ന്യൂനമര്‍ദം: വെള്ളിയാഴ്ച 3 ജില്ലകളിലും ശനിയാഴ്ച 5 ജില്ലകളിലും റെഡ് അലര്‍ട്ട്

കേരളത്തിന്റെ ഓക്‌സിജന്‍ വിഹിതം 358 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു

കേരളത്തിലൂടെ ഓടുന്ന മൂന്ന് തീവണ്ടികള്‍കൂടി താത്കാലികമായി റദ്ദാക്കി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റി; പുതിയ തീയതി ഒക്ടോബര്‍ 10

ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞു; ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാം- ഉപമുഖ്യമന്ത്രി

യുദ്ധമുനമ്പില്‍ പശ്ചിമേഷ്യ, മരണം 90 ആയി; ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അമേരിക്ക

വാക്സിനും ഓക്സിജനും മരുന്നും ഇല്ല, പ്രധാനമന്ത്രിയേയും കാണാനില്ല; വിമര്‍ശിച്ച് രാഹുല്‍

മോദി ട്വിറ്ററില്‍ പിന്തുടരുന്ന ആര്‍എസ്എസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു

സൗമ്യയുടെ മൃതദേഹം ടെല്‍ അവീവില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച നാട്ടില്‍ എത്തിക്കും

സംസ്ഥാനത്ത് 97 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു, 39,955 പേര്‍ക്ക് രോഗം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61

സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍; അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത : മിസോറാം ഗവർണർ

ജുഡീഷ്യറിയെയും കൊവിഡ് ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രമണ

തുടര്‍ഭരണം ;കേരളത്തിലെ ഇടതുസര്‍ക്കാരിനെയും സി.പി.എമ്മിനെയും അഭിനന്ദിച്ച്‌ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

രോഗമുക്തര്‍ വാക്‌സിനെടുക്കേണ്ടത് ആറ് മാസത്തിന് ശേഷം; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിനെടുക്കാം

ഗംഗാ നദീതീരത്ത് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട നിലയില്‍

മലയാളി നഴ്‌സ് യു.പിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍

ഇ​സ്ര​യേ​ല്‍-​പാ​ല​സ്തീ​ന്‍ സം​ഘ​ര്‍ഷം ; മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ്

ദല്‍ഹിയില്‍ കൊറോണ കേസുകള്‍ കുറയുന്നു

View More