Image

ഉറപ്പാണ് 80 സീറ്റ്, തുടര്‍ഭരണ പ്രതീക്ഷ ഉറപ്പിച്ച് എല്‍.ഡി.എഫ്

Published on 11 April, 2021
ഉറപ്പാണ് 80 സീറ്റ്, തുടര്‍ഭരണ പ്രതീക്ഷ ഉറപ്പിച്ച് എല്‍.ഡി.എഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ ഉറപ്പായും ജയിക്കുമെന്നു തന്നെയാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്.  സി.പി.ഐ.എമ്മിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്.

സീറ്റിന്റെ എണ്ണം 95 വരെ എത്തിക്കാനാകുമെന്നും വിലയിരുത്തുന്നു. വോട്ടെടുപ്പിനുശേഷം ജില്ലാഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തിയാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ.

മത്സരരംഗത്ത് പുതുമുഖങ്ങളെ പരീക്ഷിച്ചതും ഒരുവിഭാഗം മന്ത്രിമാരെ മാറ്റിനിര്‍ത്തിയതും ഇടതുപക്ഷത്തിന്റെ സാധ്യത ഇല്ലാതാക്കിയിട്ടില്ലെന്നും ഇത് മത്സരം കടുപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് നേമവും അരുവിക്കരയും എല്‍.ഡി.എഫ് നേടുമെന്നും  തിരുവനന്തപുരത്ത് 11 സീറ്റ് വരെ നേടാന്‍ കഴിയുമെന്നുമണ് സി.പി.ഐ.എം പ്രതീക്ഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക