Image

രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈകോടതി

Published on 12 April, 2021
രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈകോടതി
കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈകോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങള്‍ക്കാണ് വോടവകാശമെന്നും ഹൈകോടതി വ്യക്തമാക്കി. സിപിഎമും നിയമസഭാ സെക്രടറിയും നല്‍കിയ ഹര്‍ജികള്‍ ഹൈകോടതി അംഗീകരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്‌തെന്നും പുതിയ നിയമസഭ രൂപീകരിച്ചശേഷം തെരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമിഷന്‍ കോടതിയില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്.

നേരത്തെ ഏപ്രില്‍ 12നാണ് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തെരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമിഷന്‍ എടുക്കുകയായിരുന്നു.

ഇതിനെതിരെയാണ് സിപിഎമും നിയമസഭ സെക്രടറിയും ഹൈകോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക