Image

'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്

Published on 12 April, 2021
'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്
'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്.  സുരാജിനും മുമ്ബേ വേദികളില്‍ തിളങ്ങിയിരുന്ന കലാകാരന്‍ ആയിരുന്നു സജി . ഔദ്യോഗികജീവിതം താല്ക്കാലികമായി കലാജീവിതത്തിനു തടസ്സമായെങ്കിലും അപ്രതീക്ഷിതമായി മികച്ച ഒരു കഥാപാത്രത്തിലൂടെ തിരികെ വന്നിരിക്കുകയാണ്  സജി വെഞ്ഞാറമൂട്. ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന 'ഒരുതാത്വിക അവലോകനം' ചിത്രത്തിലൂടെയാണ്
സജി വെഞ്ഞാറമൂട് എത്തുന്നത്.

രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. അഖില്‍ മാരാരാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ച ഒരു താത്വിക അവലോകനത്തില്‍ ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, പുതുമുഖം അഭിരാമി,ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍

ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. കൈതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.ശങ്കര്‍ മഹാദേവന്‍,മധു ബാലകൃഷ്ണന്‍, രാജലക്ഷ്മി, ജോസ് സാഗര്‍, ഖാലിദ് എന്നിവരാണ് ഗായകര്‍. എഡിറ്റിംങ്-ലിജോ പോള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക