Image

അപര്‍ണ ബാലമുരളി നായികയാകുന്ന 'ഉല'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

Published on 12 April, 2021
അപര്‍ണ ബാലമുരളി നായികയാകുന്ന 'ഉല'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തമിഴിലും മലയാളത്തിലും ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ പൃഥ്വിരാജാണ് റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി ക‍ഴിഞ്ഞു.

'കല്‍ക്കി' ഫെയിം പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന 'ഉല' സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ തമിഴിലും മലയാളത്തിലും നിര്‍മ്മിക്കുന്നു. കല്‍ക്കി' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഉല'യ്ക്കുണ്ട്.


പ്രവീണ്‍ പ്രഭാറാം സുജിന്‍ സുജാതന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമാണ് 'ഉല'. സിനിമയുടെ ചിത്രീകരണം മെയ് അവസാന വാരം ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക