Image

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

Published on 12 April, 2021
ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍


ആസിഫ് അലിയെ നായകനാക്കി  രാജീവ് രവി ഒരുക്കുന്ന 'കുറ്റവും ശിക്ഷയും' ജൂലായ് രണ്ടിന്  തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. സിനിമയുടെ റിലീസിംഗ് പോസ്റ്റര്‍ ഒഫീഷ്യല്‍  പേജിലും ആസിഫ് അലി , ഷെറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍  ലോപ്പസ്, സെന്തില്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്.  തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ  പുസ്തകം, സി.ഐ.എ , വരത്തന്‍ , തുറമുഖം എന്നീ ചിത്രങ്ങളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു അരുണ്‍ കുമാര്‍ . ബി.അജിത്കുമാര്‍ എഡിറ്റിങ്ങും, സുരേഷ് രാജന്‍ ക്യാമറയും, സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റും നിര്‍വഹിച്ചിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക