Image

കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.

Published on 13 April, 2021
കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍  ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.
ചിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  2021 ഡിസംബര്‍ 30 മുതല്‍ നാലു ദിവസം അരിസോണ ഫിനിക്‌സില്‍ നടക്കുന്ന  ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മിഡ്വെസ്റ്റ് റീജിയണ്‍ പ്രവര്‍ത്തനോത്ഘാടനവും രജിസ്‌ട്രേഷന്‍ ശുഭാരംഭവും  April 9-നു നടന്നു. ചടങ്ങിൽ KHNA പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി മുഖ്യാതിഥി ആയിരുന്നു.  പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമായ ഫിനിക്‌സില്‍ അഞ്ഞൂറില്‍ കുറയാത്ത കുടുംബങ്ങളെ പ്രതീക്ഷിക്കുന്ന സംഗമത്തില്‍ ഹൈന്ദവ ആചാര്യ ശ്രേഷ്ഠന്‍മാരെയും കലാ സാംസ്‌കാരിക നായകന്മാരെയും  ക്ഷേത്രകലാ പ്രകടനക്കാരെയും ഒരുമിച്ചു അണിനിരത്താനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നതായി ഡോ. സതീഷ് അമ്പാടി അറിയിച്ചു.

മിഡ്വെസ്റ്റ് റീജിയണ്‍ ശുഭാരംഭവും രജിസ്‌ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനവും കെ.എച്ച്എന്‍. എ.മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന അനില്‍കുമാര്‍ പിള്ള നിര്‍വഹിച്ചു.
 മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തി. സനാതന ധര്‍മ്മത്തിന്റെ വിജയ പതാകയുമായി രണ്ടു പതിറ്റാണ്ടു വിജയകരമായി പൂര്‍ത്തിയാക്കിയ സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു.

മിഡ്‌വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് സുരേഷ് നായർ, മിനസോട്ട ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി . രെജിസ്ട്രേഷൻ നടത്തുന്നതിന്റെ അത്യാവശ്യകത ശ്രീ അനിൽ പിള്ളയും, KHNA വൈസ്പ്രസിഡന്റ് ശ്രീ അരവിന്ദ് പിള്ളയും പ്രത്യേകം എടുത്തുപറഞ്ഞു.
സമ്മേളനത്തിന് ആശംസകള്‍ ആര്‍പ്പിച്ചുകൊണ്ടു മിഡ്വെസ്റ്റിലുള്ള വിവിധ പ്രാദേശിക ഹിന്ദു സംഘടനകളുടെ   പ്രതിനിധികളും പങ്കെടുത്തു.
കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുധിര്‍ കൈതവന കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെക്കുറിച്ചു വിശദീകരിച്ചു. 2022 ന്റെ പൊന്‍പുലരിയെ വരവേല്‍ക്കുന്ന കണ്‍വെന്‍ഷന്‍ വേദിയില്‍ നാളിതുവരെ കാണാത്ത അത്യാധുനിക സാങ്കേതിക മികവോടെ വിഡിയോ വാളില്‍ ഒരുക്കുന്ന പുതുവര്‍ഷ പരിപാടികള്‍ ഉണ്ടാകുമെന്നും അതായിരിക്കും ഈ കണ്‍വന്‍ഷനിലെ സവിശേഷ ആകര്‍ഷകത്വമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടനുബന്ധിച്ചു അതിമനോഹരമായ ഒരു കവിത കച്ചേരിയും സംഘടിപ്പിച്ചിരുന്നു. കേരളാ നിയമസഭാ ഉൾപ്പെടെ അമ്പതിലധികം വേദികളിൽ കവിതക്കച്ചേരി നടത്തി സാഹിത്യകുതുകികളുടെ ശ്രദ്ധയാകർഷിച്ച ഡോ .മണക്കാല ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച കവിത കച്ചേരി സാങ്കേതിക തടസ്സമുണ്ടായതിനാൽ പിന്നീടൊരവസരത്തിലേക്ക് മാറ്റാന് തീരുമാനിച്ചു.

കേരള ഹിന്ദൂസ് ഓഫ് മിനസോട്ട, ഓംങ്കാരം ചിക്കാഗോ, ഡോ. സുനിത നായര്‍ ചിക്കാഗോ, രാധാകൃഷ്ണന്‍ നായര്‍ ചിക്കാഗോ, പ്രസന്നന്‍ പിള്ള ചിക്കാഗോ, വാസുദേവന്‍ പിള്ള ചിക്കാഗോ എന്നീ സ്‌പോണ്‍സന്മാരെ വൈസ് പ്രസിഡന്റ് അരവിന്ദ് പിള്ള പരിചയപെടുത്തി. ട്രഷറര്‍ ഗോപാലന്‍ നായര്‍,   ട്രസ്റ്റി ബോര്‍ഡ് അംഗം സതീശന്‍ നായര്‍, രജിസ്ട്രേഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ വനജ നായര്‍,  റീജിയണല്‍  കോര്‍ഡിനേറ്റര്‍ ബാബു അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.  ജനറല്‍ സെക്രട്ടറി സുധിര്‍ പ്രയാഗ നന്ദി പറഞ്ഞു. ലക്ഷ്മി നായര്‍ ആയിരുന്നു അവതാരക.
കെഎച്ച്എന്‍എ ഗ്ലോബല്‍ ഹിന്ദു സംഗമം: മിഡ്വെസ്റ്റ് റീജിയണ്‍  ശുഭാരംഭവും മേഖലാ പ്രവര്‍ത്തനോത്ഘാടനവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക