Image

വിഷു ആശംസകളുമായി മുഖ്യമന്ത്രി

Published on 13 April, 2021
വിഷു ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വിഷു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആശംസകള്‍ നല്‍കുന്നതിനൊപ്പം കൊവിഡ് മഹാമാരി ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നതെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുന്നു.

അതിനാല്‍ത്തന്നെ ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും പരിമിതികളുണ്ടാക്കുമെന്നും രോഗവ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. പുതിയ നാളേകള്‍ക്കായി നമുക്കൊരുമിച്ചു നില്‍ക്കാമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് ചുവടെ:

'ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആഘോഷമാണ് വിഷു. പ്രതിസന്ധിയുടെ നാളുകള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന ദിനം. കോവിഡ് മഹാമാരി ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ഇത്തവണയും വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങള്‍ക്കും കൂട്ടിച്ചേരലുകള്‍ക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട്.

രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങള്‍ എല്ലാവരും ഒഴിവാക്കണം. വിഷു നല്‍കുന്ന ഒത്തൊരുമയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ ഈ മഹാമാരിയെ മറികടക്കാം. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. സമൃദ്ധിയുടെ പുതിയ നാളേകള്‍ക്കായി നമുക്കൊരുമിച്ചു നില്‍ക്കാം. എല്ലാവര്‍ക്കും ഹാര്‍ദ്ദമായ വിഷു ആശംസകള്‍ നേരുന്നു.'

 

content highlight: vishu wishes by cm pinarayi vijayan.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക