-->

VARTHA

ടിപിആര്‍ കൂടിയ മേഖലകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

Published

on




തിരുവനന്തപുരം:  സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നടക്കം ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) കൂടിയ മേഖലകളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും ഉത്തരവിലുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ.

  *പൊതുപരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളില്‍ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരമാവധി 100 പേര്‍ മാത്രം. ഇതില്‍ കൂടുതല്‍പേരെ പങ്കെടുപ്പിക്കണമെങ്കില്‍ കോവിഡ് പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആഘോഷങ്ങള്‍, കലാകായിക മേളകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്.

*പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുത്. 
 *പരിപാടികളില്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം.  
*എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങള്‍ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം. 
 *യോഗങ്ങളും മറ്റും ഓണ്‍ലൈനില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കന്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. 

*സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം. 
 *മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം. 
 *റംസാന്‍ സമയമായതിനാല്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ മതനേതാക്കളും ജില്ലാ അധികാരികളും ശ്രദ്ധിക്കണം.  *ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണം. 
 *എ.സി. സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണം. .

ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയ മേഖലകളില്‍ ആവശ്യമെങ്കില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാം.  
*സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, കെപ്കോ, മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം. .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ 2.63 ലക്ഷം പുതിയ കോവിഡ് രോഗികളും 4340 മരണവും

ടൗട്ടേ: ഗുജറാത്തില്‍ കനത്തമഴയും കാറ്റും; ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു

നാരദ കേസില്‍ സിബിഐ അറസ്റ്റുചെയ്ത തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും ജാമ്യം

ഡോ. കെ.പി. രാമമൂര്‍ത്തി അന്തരിച്ചു

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍; ഐസിഎംആറിന്റെ അനുമതി തേടും-മുഖ്യമന്ത്രി.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍

ബാഗില്‍ കാവി കുര്‍ത്ത, പൂജാസാധനങ്ങള്‍; പൂജാരിയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍

ഓക്സിജന്‍ ക്ഷാമം മൂലമുള്ള മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ജനതാദള്‍ എസ്സില്‍നിന്ന് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും

കോവിഡ്-19: ജൂണിലെ പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി

ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ താലിചാര്‍ത്തി യുവാവ്; വിവാഹം വൈറലായതോടെ കുടുങ്ങി, പിന്നാലെ അറസ്റ്റും

തുടര്‍ ഭരണത്തില്‍ 21 മന്ത്രിമാര്‍; സി.പി.എം-12, സി.പി.ഐ4; രണ്ടു മന്ത്രിസ്ഥാനം നാല് പാര്‍ട്ടികള്‍ പങ്കിടും

പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് വെന്റിലേറ്ററുകളും ഒരുപോലെ- രാഹുല്‍ ഗാന്ധി

കേരളത്തിന്റെ അർദ്ധ അതിവേഗ റെയിൽ പദ്ധതി: സ്ഥലമേറ്റടുക്കുന്നതിനായി ഹഡ്‌കോ 3000 കോടി രൂപ വായ്‌പ അനുവദിച്ചു

സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്‍ മാത്രം; വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 21,402 പേര്‍ക്കു കൂടി കോവിഡ്, ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി

കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നു, ആശങ്കയോടെ ആരോഗ്യവകുപ്പ്

മംഗളൂരുവില്‍ ടഗ്ഗുകള്‍ അപകടത്തില്‍ പെട്ട് 2 പേര്‍ മരിച്ചു; 3 പേരെ കാണാതായി

22 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ജൂലൈ 1 മുതല്‍ അബുദാബിയില്‍ ക്വാറന്റീന്‍ ഒഴിവാക്കും

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് 2-ഡിജി ` പുറത്തിറക്കി

എല്‍ ഡി എഫ് വിജയം കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രം പങ്കിട്ട് കാനം ; ഫോട്ടോയ്‌ക്കെതിരെ കമന്റുകളുടെ പ്രവാഹം

സൗദി അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചു; ഇന്ത്യയിലേക്കുള്ള വിലക്ക് തുടരും

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി; ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട്

പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

നാരദ കേസിൽ മന്ത്രിമാര്‍ സിബിഐ കസ്റ്റഡിയില്‍: സിബിഐ ഓഫിസിനു മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ ധര്‍ണ

കോവിഡില്‍ അച്ഛനമ്മമാരെ നഷ്ടമാകുന്ന കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്‌ ജഗന്‍ മോഹന്‍ സര്‍ക്കാര്‍

NEFT വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാട് മെയ് 23ന് തടസ്സപ്പെടുമെന്ന് ആര്‍ബിഐ

സംസ്ഥാനത്ത് 18 ന് മുകളിലുള്ളവരുടെ വാക്‌സീനേഷന്‍ മന്ദഗതിയില്‍

എന്നും ഗോമൂത്രം കുടിക്കാറൂണ്ട്; അതുകൊണ്ടാണ് കൊവിഡ് ബാധിക്കാത്തതെന്ന് പ്രജ്ഞ സിംഗ് താക്കൂര്‍

View More