Image

രക്തം കട്ടപിടിക്കല്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന് യുഎസില്‍ താല്കാലിക വിലക്ക്

Published on 13 April, 2021
രക്തം കട്ടപിടിക്കല്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന് യുഎസില്‍ താല്കാലിക വിലക്ക്


വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്സിന്‍ ഉപയോഗത്തിന് താല്കാലിക വിലക്കേര്‍പ്പെടുത്തി യുഎസ്. വാക്സിനെടുത്ത 68 ലക്ഷം പേരില്‍ ആറ് പേര്‍ക്ക് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വളരെ അപൂര്‍വമായാണ് ഇത്തരം പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്സിന്‍ ഉപയോഗത്തിന് ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്..

ഇന്ന് എഫ്ഡിഎയും സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ സംബന്ധിച്ച് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതിനാല്‍ ഈ വാക്സിന്റെ ഉപയോഗം താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുകയാണ്.'ഫുഡ് ആന്‍ഡ് അഡ്മിനിസട്രേഷന്‍ ട്വീറ്റ് ചെയ്തു 

വാക്സിന്‍ സ്വീകരിച്ച ശേഷമുണ്ടാകുന്ന രക്തം കട്ടപിടിക്കലിന് നല്‍കുന്ന ചികിത്സ സാധാരണ ചികിത്സയില്‍ നിന്ന് വ്യത്യസ്തമാണെന്ന് എഫ്ഡിഎ പറയുന്നു. രാജ്യത്തെ വൈദ്യ ഗവേഷണ സംഘടനയായ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഈ കേസുകള്‍ പഠിച്ച് വിലയിരുത്തല്‍ നടത്തുമെന്നും എഫ്.ഡി.എ. അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയാണ് വാക്സിന്‍ ഉപയോഗത്തിന് താല്കാലികമായി വിലക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക