Image

കേരളത്തില്‍ വാക്‌സിന്‍ വിതരണം കൃത്യമായി നടക്കുന്നു; പല സംസ്ഥാനങ്ങളും പാഴാക്കുന്നു-കേന്ദ്രം

Published on 13 April, 2021
കേരളത്തില്‍ വാക്‌സിന്‍ വിതരണം കൃത്യമായി നടക്കുന്നു; പല സംസ്ഥാനങ്ങളും പാഴാക്കുന്നു-കേന്ദ്രം


ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ക്ഷാമമെന്ന ഒരു പ്രശ്‌നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. എന്നാല്‍ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്സിന്‍ പാഴാകുന്നത് ഒരു പ്രശ്നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു ശതമാനം പോലും വാക്സിന്‍ പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ചെറിയ സംസ്ഥാനങ്ങള്‍ക്ക് എട്ട് മുതല്‍ ഒന്‍പത് ദിവസത്തിനിടെ വാക്സിന്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ വലിയ സംസ്ഥാനങ്ങള്‍ക്ക് 15 ദിവസത്തിനിടെയാണ് വാക്സിന്‍ എത്തിക്കുന്നത്. 13.10 കോടി ഡോസ് വാക്സിനുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയത്. 11.43 കോടി ഡോസുകള്‍ വിവിധ സംസ്ഥാനങ്ങള്‍ ഇതുവരെ ഉപയോഗിച്ചു. 1.67 കോടി ഡോസുകള്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 2.01 കോടി ഡോസുകള്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക