Image

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

Published on 14 April, 2021
ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

സാന്റിയാഗോ : കാലിഫോർണിയയിലെ   സാൻ ഡിയാഗോ മലയാളീ അസോസിയേഷന്റെ (SDM) 2021 - 2023  കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തുപ്രസിഡന്റായി ശ്യാം ശങ്കറും സെക്രട്ടറിയായി ഡോ.സിനു പോളും വൈസ് പ്രസിഡന്റായി വിധു എം  നായരും ട്രഷററായി ഡോ. മനീഷ് കെ എമ്മും    തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുപേരടങ്ങിയ ഭരണ നിർവഹണ സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.      

കഴിഞ്ഞ ശനിയാഴ്ച, ഏപ്രിൽ 10നു   കാലത്തു ഒരുമണിമുതൽ  ഓൺലൈൻ ആയി തുടങ്ങിയ പോളിങ് രാത്രി എട്ടുമണിക്കാനവസാനിച്ചത്. രണ്ടു ഘട്ടങ്ങളിയായി നടന്ന  തിരെഞ്ഞെടുപ്പിൽ എൺപതുശതമാനത്തിലധികം പേർ പങ്കെടുത്തു. ഓൺലൈൻ ആയതുകൊണ്ടുതന്നെ രാത്രി എട്ടരയോടെ പുതിയ ഭാരവാഹികളെ ഇലെക്ഷൻ കമ്മിഷണർ പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടു വർഷമാണ് പുതിയ ഭാരവാഹികളുടെ കാലാവധി. കോവിഡ് മഹാമാരിക്കിടയിലും സജീവമായ സംഘടന സാന്റിയാഗോയിലെ മലയാളി സമൂഹത്തിനിടയിൽ നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്

പുതിയ ഭാരവാഹികൾ:

ശ്യാം ശങ്കർ (കൊട്ടാരക്കര) - പ്രസിഡന്റ്, വിധു എം നായർ (മല്ലപ്പള്ളി) - വൈസ് പ്രസിഡന്റ്, Dr. സിനു പോൾ (കോതമംഗലം) - സെക്രട്ടറി, Dr. മനീഷ് കെ എം (പുതുപ്പള്ളി) - ട്രഷറർ

ബോർഡ് ഓഫ് ഡയറക്ടർസ്: ആശ മാരാർ (തൃശൂർ), ദീപു തോമസ് (അടൂർ), ഋഷികേശ് ഉണ്ണി (എറണാകുളം), ഷാലിമ സിദ്ധീഖ് (എറണാകുളം), സോണി കോയിതറ (എറണാകുളം).

 

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറിശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറിശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറിശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക