Image

കൊവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി

Published on 15 April, 2021
കൊവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശന പരിപാടി വെട്ടിച്ചുരുക്കി. ഏപ്രില്‍ 26നാണ് ബോറിസ് ജോണ്‍സന്‍ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യ - യുകെ ഉഭയകക്ഷി ചര്‍ച്ചയും ഇന്ത്യന്‍ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയുമാണ് പ്രധാന പരിപാടി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വന്നതിനു ശേഷമുള്ള ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക