Image

കോവിഡ്: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

Published on 15 April, 2021
കോവിഡ്: കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. ദേശീയ പുരാവസ്തു സര്‍വേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങള്‍, മ്യൂസിയം എന്നിവ മെയ് 15 വരെ അടച്ചിടുന്നതായി കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ആണ് അറിയിച്ചത്.  രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് പ്രതിദിനം രേഖപ്പെടുത്തുന്നത്. 10 ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയായി. വ്യാഴാഴ്ച രാവിലെ രണ്ട് ലക്ഷത്തില്‍പ്പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക