Image

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ജിഷ.യു.സി Published on 16 April, 2021
ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)
ബോട്‌സ്വാനയില്‍ ഞങ്ങളുടെ വീടിനു മുന്‍പിലായി നല്ല തണല്‍തരുന്ന ഒരുപേരറിയാത്ത കാട്ടുമരം തലയുയര്‍ത്തി വീട്ടുമുറ്റം മുഴുവന്‍ പൂക്കള്‍ വിതറി നിന്നിരുന്നു. നമ്മുടെ നാട്ടില്‍ കാണാത്ത തരം പല പക്ഷികളും ആ മരത്തില്‍ വന്നിരുന്നു. ആ മരത്തിനടിയില്‍ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ ഒരു കിളിക്കൂടിന്റെ അവശിഷ്ടങ്ങള്‍കണ്ട ്ഞാന്‍ അനിയത്തിയുടെ മകനോട് കാര്യമന്വേഷിച്ചു. 

'വെല്ലക്യാറ്റ്‌സും ചെയ്തതാവും  എപ്പോഴും ഉരു ബ്ലാക്ക് ക്യാറ്റ് അതിന്റെ മുഖളില്‍ കാണാറുണ്ട്'

അവന്‍ അത്ര നല്ലതല്ലാത്ത മലയാളത്തില്‍ പറഞ്ഞു:

ഞാന്‍ അവന്റെ മറുപടിയില്‍ തൃപ്തയായി

പക്ഷേ ...
പിന്നെയും തുടര്‍ന്ന ഈ കാഴ്ച എന്നെ അലട്ടി ഞാന്‍ അനിയത്തിയോട് കാര്യം അന്വേഷിച്ചു.
  '   അപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
ആ മരത്തില്‍ ധാരാളം തവണ വന്നും പോയും ഇരുന്ന ഒരു തരം കിളികളെ ഞാന്‍ ശ്രദ്ധിച്ചിരുന്നു അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഒരു തരം തുന്നല്‍ക്കാരന്‍ പക്ഷി (Weaver bird) ആണെന്നാണ്. ചില കൊമ്പുകളില്‍ അവയുടെ കുടുകളും കണ്ടിരുന്നു. ഈ കിളികളുടെ കൂടാണത്രെ താഴെകിടക്കുന്നത്. ആണ്‍കിളികള്‍, ഇണചേരല്‍ കാലത്ത് ഇഷ്ടപ്പെട്ട ഇണക്കിളികളുമൊത്ത് ഉല്ലസിച്ചു പറന്നു നടക്കും.

മുട്ടയിടല്‍ക്കാലമാവുമ്പോഴേക്കും ആഉല്ലാസമൊക്കെ നഷ്ടപ്പെടും. പിന്നെ ആണ്‍കിളികള്‍ക്ക് രാപ്പകല്‍ പണിത്തിരക്കാണ്. എന്താണെന്നോ ? തന്റെ ഇണക്കുരിവിക്ക് മുട്ടയിട്ട് അടയിരിക്കാനുള്ള കൂടുണ്ടാക്കല്‍.

'ഓ ... അതാണോ ഇത്ര വലിയ കാര്യം '

എന്ന് നിങ്ങള്‍ ചിന്തിച്ചാല്‍ തെറ്റി .

ഈ കൂടുണ്ടാക്കല്‍ ചില്ലറമെനക്കേടൊന്നുമല്ല. കൂടു പണി തീര്‍ന്നാല്‍ പെണ്‍ കുരുവി വന്ന് കൂടുകണ്ട് ഇഷ്ടപ്പെടണം. എന്നാലെകാര്യമുള്ളൂ. ഇനി അഥവാ കൂട് ഇഷ്ടമായില്ലെങ്കിലോ ? പെണ്‍ കുരുവി ആ കൂട് കൊത്തിപ്പറിച്ച്താഴെയിടും. അങ്ങനെ അവള്‍ക്ക് ഇഷ്ടപ്പെടും വരെ പാവം ആണ്‍കിളി കൂടുണ്ടാക്കല്‍ തുടരും.

ഇങ്ങനെ പെണ്‍കളികള്‍ നശിപ്പിച്ച കുടുകളാണ് ഞാന്‍ദിവസേനമരത്തിനടിയില്‍കണ്ടുകൊണ്ടിരുന്നത്.

നോക്കണേ. ഇത്തിരിപ്പോന്ന പെണ്‍കിളിയുടെ ചെയ്ത്. ഒന്നോര്‍ത്താല്‍ പക്ഷേ വരാന്‍ പോകുന്ന കുഞ്ഞിനായുള്ള സുരക്ഷിതത്വം ഉറപ്പിക്കുന്ന മാതൃത്വം എന്നും പറയാം.

എന്തായാലും പാവം ആണ്‍കിളികള്‍ അല്ലെ ?

ഉം .. ഈ പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല അല്ലേ ?

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക