Image

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ്  കിടപ്പിലായ രാജസ്ഥാൻ സ്വദേശി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

Published on 18 April, 2021
കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ്  കിടപ്പിലായ രാജസ്ഥാൻ സ്വദേശി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

ദമ്മാം: രാജസ്ഥാൻ ഡാറ്റ്റു സ്വദേശിയായ പേപ്പറാം ബലായി, ഏറെ ബുദ്ധിമുട്ടുകൾ താണ്ടി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി.  ദമ്മാമിലെ ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്ന പേപ്പറാമിന്റെ കഷ്ടകാലം തുടങ്ങിയത് മൂന്നു മാസങ്ങൾക്ക് മുൻപാണ്. ജോലിസ്ഥലത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഗോവണിയിൽ നിന്നും കാലുതെറ്റി താഴെ വീണ്  നട്ടെല്ലിനും തുടയെല്ലിനും ഗുരുതരമായ പരിക്കേറ്റു. കമ്പനി അധികൃതർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. കൂടെ ജോലി ചെയ്ത നാട്ടുകാർ അയാളെ ശുശ്രൂഷിച്ചു. മൂന്നു മാസത്തോളം നീണ്ട ചികിത്സ കൊണ്ട്, എഴുന്നേൽക്കാനും ക്രെച്ചസിൽ സഞ്ചരിക്കാനുമുള്ള  അവസ്ഥയിൽ  ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.ഇതിനിടെ കമ്പനി സാമ്പത്തികപ്രതിസന്ധിയിൽ ആയി. അതോടെ പേപ്പറാമിന്റെ ഇഖാമ  പുതുക്കാനാകാതെ കാലാവധി കഴിഞ്ഞു പോയി. പാസ്സ്പോർട്ടും പുതുക്കാൻ കഴിഞ്ഞില്ല. ശമ്പളവും  ഇല്ലാതായി. ചികിത്സചിലവ് ഇനിയും വഹിക്കാൻ  കഴിയില്ലെന്ന് കമ്പനിക്കാരും അറിയിച്ചു .  ആകെ പ്രതിസന്ധിയിലായ പേപ്പറാം, എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതിയെന്ന അവസ്ഥയിലായി. 

അങ്ങനെയാണ് പേപ്പറാമിന്റെ സുഹൃത്തുക്കൾ നവയുഗം ജീവകാരുണ്യപ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് പേപ്പറാമിന് ഔട്ട് പാസ്സ് എടുത്തു കൊടുക്കുകയും, ലേബർ കോടതിയിൽ ഫൈനൽ എക്സിറ്റിന് അപേക്ഷ കൊടുക്കുകയും ചെയ്തു, അവിടന്ന് അനുമതി വാങ്ങി തർഹീലിൽ നിന്നും എക്സിറ്റ് ലഭിച്ചു . അങ്ങനെ നാട്ടിലേക്ക്  മടങ്ങാനുള്ള  നിയമപരമായ എല്ലാ നടപടികളും വേഗത്തിൽ പൂർത്തിയായി.

വിമാനടിക്കറ്റ് സ്വന്തമായി എടുത്ത്, ഒരു സുഹൃത്തിനോടൊപ്പം വീൽചെയറിന്റെ സഹായത്തോടെ, ദമ്മാം എയർപോർട്ടിൽ നിന്നും പേപ്പറാം നാട്ടിലേക്ക്  പറന്നു.
 


 
കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ്  കിടപ്പിലായ രാജസ്ഥാൻ സ്വദേശി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി
Photo: പേപ്പറാം മണിക്കുട്ടനോടൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക