കുവൈറ്റ് : കുവൈറ്റില്‍ നിന്നും ചികിത്സക്കായി നാട്ടിലേക്ക് പോയ പത്തനംതിട്ട സ്വദേശിനി നിര്യാതയായി. കൂടല്‍ നെടുമണ്‍കാവ് താവളത്തില്‍ കിഴക്കേതില്‍ ബിജു ഡാനിയേലിന്റെ ഭാര്യ ആശാ മാത്യു (39) ആണ് നിര്യാതയായത്.
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകാംഗവും, കുവൈറ്റിലെ ഇബ്ന്‍സിന അല്‍ നഫീസി ആശുപത്രി യിലെ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്സുമായിരുന്നു. മക്കള്‍ : ജോഹാന്‍, റെബേക്കസംസ്കാരം ഏപ്രില്‍ 19-നു തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനു കൂടല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍