fokana

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫ്രാന്‍സിസ് തടത്തില്‍

Published

on

ന്യൂജേഴ്‌സി: ഫൊക്കാനയുടെ കര്‍മ്മപദ്ധതികളില്‍ തിലകക്കുറിയാകുന്ന ഫൊക്കാന ഹെല്‍ത്ത് കാര്‍ഡ് ആന്‍ഡ് സ്റ്റുഡന്റ് എന്‍റിച്ചുമെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ഏപ്രില്‍ 24 നു ശനിയാഴ്ച്ച  ന്യൂയോര്‍ക്ക് സമയം രാവിലെ 11.00 നു (8.30 PM IST) സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റല്‍ ആന്‍ഡ് രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചു നടപ്പില്‍ വരുത്തുന്ന പദ്ധതിയുടെ പ്രവത്തനോട്ഘാടനത്തില്‍  ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അധ്യക്ഷനായിരിക്കും. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറും മെജോറിറ്റി   ലീഡറുമായഡോ. ആനി പോള്‍ എന്നിവര്‍  മുഖ്യാതിഥികളായിരിക്കും. രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോണ്‍സന്‍ വാഴപ്പള്ളി, ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍,  രാജഗിരി ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി.ഒരാത്തേല്‍, ഡോ.മാത്യു ജോണ്‍ (രാജഗിരി ഹോസ്പിറ്റല്‍ ഇന്റര്‍നാഷണല്‍ പേഷ്യന്റ് സര്‍വീസസ്), ജോസ് പോള്‍ ( ജനറല്‍ മാനേജര്‍ റിലേഷന്‍സ്)  തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

കേരളത്തിലെ സി.എം.ഐ സഭയുടെ എറണാകുളം പ്രോവിന്‍സിനു കീഴിലുള്ള കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലുമായും രാജഗിരി കോളേജുമായും സഹകരിച്ചു നടപ്പാക്കുന്ന  ഈ പദ്ധതിയില്‍ ഒട്ടേറെ നൂതനമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഫൊക്കാനയിലെ എല്ലാ അംഗ സംഘടനയിലെ അംഗങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍  ആകും. ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡ് ലഭ്യമാകുന്ന അംഗങ്ങള്‍ക്ക് കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലില്‍ ഇന്‍ പേഷ്യന്റ് ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിലും റേഡിയോളജി സ്കാനിംഗ് ഉള്‍പ്പെടെയുള്ള ടെസ്റ്റിംഗുകള്‍ക്കും 10 മുതല്‍ 50 ശതമാനം വരെ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫൊക്കാന ഗോള്‍ഡ് ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ്, ഫൊക്കാന റോയല്‍ ഹെല്‍ത്ത് പാക്കേജ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ഡിസ്കൗണ്ട് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്‍ പേഷ്യന്റ് വിഭാഗങ്ങളില്‍ എത്തുന്ന ഇന്റര്‍നാഷണല്‍ രോഗികള്‍ക്ക് സൗകര്യപ്രദമാകുന്ന ഒട്ടേറെ മറ്റു സേവനങ്ങളും ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ക്കും ലഭ്യമായിരിക്കും. മരുന്ന്, ഭക്ഷണപാനീയങ്ങള്‍ ഒഴികെയുള്ള രാജഗിരി ഹോസ്പിറ്റലിലെ എല്ലാ സേവനങ്ങള്‍ക്കും ഡിസ്കൗണ്ട് കാര്‍ഡ് പ്രകാരമുള്ള സേവനങ്ങള്‍ ലഭ്യമായിരിക്കും. സേവനം ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് രാജഗിരി ഹോസ്പിറ്റലിലെ ഫ്രന്റ് ഡെസ്കില്‍ കാണിച്ചാല്‍ മാത്രം മതിയാകും. ഫൊക്കാന രാജഗിരി കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഹോസ്പിറ്റലില്‍ പ്രത്യേക പരിഗണയും ലഭ്യമായിരിക്കുമെന്ന് രാജഗിരി ഹോസ്പിറ്റല്‍ മാനേജ്!മെന്റ് അധികൃതര്‍ വ്യക്തമാക്കി.

കേരളത്തിലെ ഏറ്റവും അത്യധിനിക സൗകര്യത്തോടെയുള്ള ഹോസ്പിറ്റലിനു പുറമെ എഞ്ചിനീയറിംഗ് കോളേജ്, എം.ബി.എ കോളേജ്, സോഷ്യല്‍ സയന്‍സ് കോളേജ് , പബ്ലിക്ക് സ്കൂള്‍സ് എന്നിവ ഉള്‍പ്പെടുന്ന ബാഹൃത്തായ സ്ഥാപനങ്ങളാണ് രാജഗിരി ഇന്‍സ്റ്റിട്യൂഷനുകള്‍ക്ക് കീഴിലുള്ളത്. രാജഗിരിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ലോകോത്തര നിലവാരമുള്ളവയാണെന്ന്പ വിവിധ അന്തരാഷ്ട്ര ഏജന്‍സികള്‍ ഇതിനകം വിലയിരുത്തിയിട്ടുള്ളതാണ്. ജോയിന്റ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ അംഗീകാരം ലഭിച്ച ഹോസ്പിറ്റല്‍ ആണ് രാജഗിരി ഹോസ്പിറ്റല്‍. രജഗിരി സ്കൂളുകള്‍ക്ക് ബ്രിട്ടീഷ് കൗണ്‍സിലിന്റെ അംഗീകാരവുമുണ്ട്.

ഫൊക്കാനയുടെ  അമേരിക്കയിലും കാനഡയിലുമുള്ള അംഗംങ്ങളുടെ മക്കള്‍ക്കുവേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന രണ്ട് മുതല്‍ മൂന്ന് ആഴ്ച്ചവരെയുള്ള സ്റ്റുഡന്റ് എന്‍റിച്ചുമെന്റ് /ഇന്റേണ്‍ഷിപ് പ്രോഗ്രാമും ശനിയാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലും കാനഡയിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഈ കാലയളവില്‍ രാജഗിരി ഹോസ്പിറ്റലിലെയും എഞ്ചിനീയറിംഗ് ആന്‍ഡ് എം.ബി.എ കോളേജുകളിലെയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ റൊട്ടേഷന്‍ പരിശീലന സൗകര്യമേര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഈ പദ്ധതി. രാജഗിരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയിലും കാനഡയിലും റൊട്ടേഷന്‍ പരിശീലനം ഏര്‍പ്പെടുത്തുന്ന പദ്ധതിയും വിഭാവനം ചെയ്തു വരികയാണ്.

നാളെ രാവിലെ വെര്‍ച്ച്വല്‍ മീറ്റിംഗിലൂടെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഫൊക്കാനയുടെ എല്ലാ അംഗസംഘടനകളിലെ അംഗങ്ങളും പങ്കുചേര്‍ന്ന് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകണമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി, ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് ചെയര്‍മാന്‍ തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മമാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജു, അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ്  ട്രഷറര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ . കല ഷഹി,  കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ചെയര്‍മാന്‍ ടി.എസ്.ചാക്കോ, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാര്‍, മുന്‍ പ്രസിഡണ്ടുമാര്‍ തുടങ്ങിവര്‍ അഭ്യര്‍ത്ഥിച്ചു.     

സൂം മീറ്റിംഗിന്റെ വിശദാംശങ്ങള്‍ :
Fokana and Rajagiri jointly invite you for the inauguration of Fokana Rajagiri Medical Card & Fokana Student Enrichment program.
Time: Apr 24, 2021 11:00 AM Eastern Time (US and Canada)- (8.30 PM IST)
Join Zoom Meeting
https://us02web.zoom.us/j/82229339500?pwd=L0ZrcWNFRENadWZLbDJtckFpTG1OUT09

Meeting ID: 822 2933 9500
Passcode: 2021
One tap mobile
+13126266799,,82229339500#,,,,*2021# US (Chicago)
Dial by your location
+1 312 626 6799 US (Chicago)
+1 301 715 8592 US (Washington DC)
+1 646 558 8656 US (New York)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന പ്രവാസി  പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്ന സംഘടന: ജോർജി വർഗീസ്

ഫൊക്കാന അഡൈ്വസറി ചെയര്‍മാന്‍ റ്റി.എസ്. ചാക്കോയെ റീമാ ഫൗണ്ടേഷന്‍ ആദരിച്ചു

ഫൊക്കാന ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍: ചിക്കാഗോ കിക്ക് ഓഫ് 50000-ലധികം സ്വരൂപിച്ചു ചരിത്ര വിജയം

ഫോക്കാനയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ മറിയാമ്മ പിള്ള അധ്യക്ഷയായ എത്തിക്സ് കമ്മിറ്റി

ഫൊക്കാന കൺവെൻഷൻ  രജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ.

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

ജേക്കബ് പടവത്തിൽ ഫൊക്കാന പ്രസിഡന്റ്; വർഗീസ് പാലമലയിൽ സെക്രട്ടറി; എബ്രഹാം കളത്തിൽ ട്രഷറർ

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

View More