Image

മരുഭൂമികൾക്ക് പറയാനുള്ളത് (ഫൈസൽ മാറഞ്ചേരി)

Published on 29 April, 2021
മരുഭൂമികൾക്ക് പറയാനുള്ളത്  (ഫൈസൽ മാറഞ്ചേരി)
മഴക്കാടുകളിൽ നിന്നാണ് മരുഭൂമി ഉണ്ടാവുന്നത്
മഴത്തുള്ളികൾ സ്നേഹം കൊടുക്കുമ്പോൾ കാറ്റടിച്ചാലും
ഊർന്ന് വീഴാതെ ഇലകൾ പൊഴിയാതെ കെട്ടി പിടിച്ചിരിക്കുന്നു

മഴ നിലക്കുമ്പോൾ കാറ്റ് വീശിയടിച്ച് ഇലകൾ കൊഴിക്കുന്നു
ഇലകൾ കൊഴിയുമ്പോൾ മരങ്ങൾ വിവസ്ത്രരാവുന്നു
നഗ്നമായ മരങ്ങളെ നിഷ്കരുണം കാറ്റ് കീഴ്പ്പെടുത്തുന്നു
കാറ്റിൻ താണ്ടനമേറ്റ് മരങ്ങൾ കടപുഴുകി വീഴുന്നു

മറുകാറ്റേറ്റ്  മരങ്ങൾ ദ്രവിച്ചു കടലിൽ പതിക്കുന്നു
മരങ്ങൾ നഷ്ടപെട്ട ഭൂമിയിൽ അനാഥരായി മണ്ണ് കാറ്റിന്റെ താളത്തിനൊത്തു തുള്ളുന്നു

മണൽ ഒരിടെത്ത് നിന്ന് കോരി മറ്റൊരിടത്തു ചൊരിഞ്ഞു മൺകൂനകൾ തീർക്കുന്നു
ഒരിടത്ത് നിന്നും വാരി മറ്റൊരിടത്തു നിറച്ചു മരുഭൂമി തീർക്കുന്നു
പിന്നെ നാറാണത്ത് ഭ്രാന്തനെ പോലെ കാറ്റ് സീൽക്കാരം തീർത്ത് പൊട്ടി ചിരിക്കുന്നു

ഓരോ മരുഭൂമിക്കും പറയാനുണ്ട്
മഴക്കാടുകൾ ആയിരുന്ന ഒരു ഭൂതകാലം
ഓരോ കാറ്റിനുമുണ്ട് തലോടി വളർത്തിയവരെ താഡിച്ചു പീഡിപ്പിച്ചു രസിച്ച ഭൂതകാലം

സ്ഥായി ഭാവങ്ങൾ  നഷ്ടപ്പെട്ടാണ് പ്രകൃതി പ്രാകൃതത്തിൽ നിന്നും നവീകരണത്തിലേക്ക് നിലം പതിക്കുന്നത്

ഊർവരതയിൽ നിന്നും ഊഷരതയിലേക്ക് വഴി നടക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക