Image

കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് കൂദാശ മെയ് രണ്ടിന്‌

മനോജ് വടക്കേടത്ത്‌ Published on 29 April, 2021
കാര്‍മേല്‍ മാര്‍ത്തോമാ ചര്‍ച്ച് കൂദാശ മെയ് രണ്ടിന്‌
ലിവർപൂൾ :ബ്രിട്ടനിലെ ലിവർപൂളിൽ    മലങ്കര  മാർത്തോമാ സുറിയാനി സഭാവിശ്വാസികളുടെ  സ്വപ്നസാക്ഷാൽക്കാരം........ രണ്ടുതരം  പ്രാർത്ഥനകൾ ...... ഈ മണ്ണിൽ ദൈവത്തെ  ആരാധിക്കുവാൻ ഒരു ആരാധനാലയം  വിശ്വാസികളെ   അല്മീയ നേതുർത്വം  നൽകാൻ  കുടുംബസമേതം കടന്നു വരുന്ന അജപാലകന്  താമസിക്കാൻ   ഒരു വീട് അതിന്  പാഴസ്സനേജ്  എന്നു വിളിക്കപ്പെടും അതിനു വേണ്ടിയുള്ള പ്രാർത്ഥന . രണ്ടു പ്രാർത്ഥനയും ദൈവം  കേട്ടു...... ചിലർ  രണ്ടിനും വേണ്ടി പ്രാർത്ഥിച്ചു ..... ദൈവം  ആരുടേയും പക്ഷം  നിന്നില്ല ..... എല്ലാം സാധിച്ചു...... മനോഹരമായ  ദേവാലയം കാർമേൽ മാർത്തോമാ ചർച്ച് ഒരു കൊച്ചു ദേവാലയം .......   അതിലും  മനോഹരം  അൽത്താരാ........ അതിലേക്ക് നോക്കി ദൈവമേ  എന്നു വിളിക്കാൻ....മെയ്‌ 2ന്    ദേവാലയത്തിന്റെയും , പാഴ്സ്സനെജിന്റെയും കൂദാശ  കർമ്മങ്ങൾ അമേരിക്ക യൂറോപ്പ് യു കെ ഭദ്രാസനാധിപൻ   നിതാന്ത, വന്ദ്യ, ദിവ്യ,  ശ്രീ  അഭിവന്ദ്യ ഡോക്ടർ ഐസ്സക് മാർ ഫിലക്സ്സിനോസ് എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ    കോവിഡ് പ്രോട്ടോകോൾ മാനദെന്ധങ്ങൾ  ഉൾക്കൊണ്ടുകൊണ്ട് നടത്തപെടുന്നു .....   ചാരം മൂടിയ തീക്കനലാണെന്നറിയാതെ അഗ്നി കുണ്ഡത്തിലേക്കിറങ്ങിയവർ
കുറച്ചു മുന്നോട്ടു പോയപ്പോഴാകാം
തീകനലുകളിൽ കൂടിയാണ്
പോകുന്നതെന്ന് തിരിച്ചറിയുന്നത്,,,
തിരിച്ചറിഞ്ഞിട്ടും തിരിഞ്ഞു നടക്കാതെ
മുന്നോട്ടു തന്നെ പോയത് ആ കനലിനെ അത്രയേറെ സ്നേഹിച്ചു പോയതോണ്ടാകാം,,
പിന്നെയുള്ള ഓരോ ചുവടും പാദങ്ങൾ പൊളളിയടരുമെന്നറിഞ്ഞു തന്നെയാകാം ,,,
ഒരു തിരിച്ചു പോക്കിനോ മുന്നോട്ടുള്ള പോക്കിനോ സാധ്യമാകാതെ
എവിടയോ എപ്പഴോ ഒന്നിനുമാകാതെ
നിശ്ചലമായി നിൽക്കേണ്ടി വരുമവർക്ക്
ഉടലും ഉളളും ചുട്ടെരിയുന്ന വേദനയിലും
കനലിനെ പ്രണയിച്ചുക്കൊണ്ടേയിരിക്കുമവർ
അവഗണനയുടെ കനലിൽ വെന്തു നീറിയ
നൊമ്പരങ്ങളൊക്കെയും ഒടുവിലൊരു
നിസ്സംഗതയ്ക്ക് വഴിമാറിയിരിക്കും ,,,,
ഉള്ളിൽ ഏറ്റുവാങ്ങിയ കനലുകൾ
അഗ്നിപർവ്വതം പോലെ തിളച്ചുത്തൂവാൻ
മിഴികളിൽ വന്നു തുളുമ്പി നിൽക്കുമ്പോഴും
ഒരു ചെറുപുഞ്ചിരിക്കൊണ്ടെല്ലാം മറയ്ക്കും
ഒടുവിലൊരു തിരസ്ക്കരിക്കപ്പെടലിന്റെ അടയാളമായി അഗ്നികുണ്ഡത്തിൽ
നിന്നും പുറത്താക്കപ്പെട്ടിട്ടും
പൊള്ളിയടർന്ന പാദങ്ങളിലും
വെന്തു നീറിയ ആത്മാവിലും
മുറിവുകൾ അവശേഷിച്ചിട്ടുണ്ടാകും ,,,
കാലം മായ്ച്ച മുറിവുകളും.........
ഓർമ്മകൾ മായ്ക്കാത്ത മുറിപ്പാടുകളുമായി
ഉള്ളുരുകിയിട്ടും ഉടലുരുകാതെ
മുന്നോട്ട് .....
 
ഇപ്പോൾ എല്ലാം നമ്മൾ  മുൻപ്പിലിരിക്കുന്ന ചെറുതും  വലിതുമായ  ചതുരപ്പെട്ടിയിലൂടെ  ആണ് കാണുന്നതും  ആസ്വദിക്കുന്നതും അന്ന് നടത്ത പെടുന്ന ചടങ്ങിലേക്ക്   നിങ്ങളുടെ മുൻപ്പിലിരിക്കുന്ന ചതുരപ്പെട്ടിയിലേക്ക് സ്വാഗതം  സാക്ഷാൽകരിക്കപ്പെടുന്ന   രണ്ടിനും വേണ്ടി പ്രാർത്ഥിച്ച ഒരു വിശ്വാസി  ....
 ഈ കാലം  കടന്നുപോകും  നാളയുടെ  കാലം....  കാപട്യത്തിന്റെ  ചിരി ഇല്ലാതെ പകപോക്കലിന്റെ  നാവുകൾ ഇല്ലാതെ  ഞാൻ  എന്ന ഭാഭം  ഇല്ലാതെ    അകലങ്ങൾ ഇല്ലാതെ മുഖം മറക്കാതെ  നിറ  പുഞ്ചിരിയോടെ മനസ്സും ശരീരവും  ശുദ്ധമാക്കി ആലയത്തിനുള്ളിലും  പുറത്തും  ഒരുമിക്കാം.....
  എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും  ഉണ്ടാകണം  നടത്തപെടുന്ന ശുശ്രുഷ കുദാശകളിൽ  തൽസമയം  നിങ്ങളും ഉണ്ടാകണം .... 🙏🙏🙏
✍️ മനോജ്‌ വടക്കേടത്ത്
Join WhatsApp News
P.P.Cherian,Dallas 2021-04-29 01:46:33
മെയ് രണ്ടിന് കൂദാശ ചെയ്യപ്പെടുന്ന കാർമ്മൽ മാർത്തോമാ ചർച്ച -ആശംസകൾ നേരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക