-->

kazhchapadu

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

Published

on

 
ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)
   
 
"ഒരു പെണ്ണിന്റെ കഥ" എന്ന സിനിമ  കണ്ട അന്നു മുതൽ കുട്ടൻ മാനസികമായും, ശാരീരികമായും തളർന്നു പോയി.  ഒരു വശം തളർന്നു കിടക്കുമ്പോഴും ഉറക്കത്തിൽ ആ സിനിമയിലെ കാഴ്ചകൾ മനസ്സിനെ വേട്ടയാടി കൊണ്ടേയിരുന്നു....
 
ഓർമ്മകളുടെ ഓളങ്ങളിൽ തട്ടി വെടി പൊട്ടുന്നപോലെ പൊട്ടാ...ന്നുള്ള വിളി കേട്ടപ്പോഴാണ് കുട്ടൻ ഉറക്കത്തിൽ നിന്നെന്ന പോലെ പഴയ കാലത്തിൽ നിന്നുണർന്നത്. ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല.. സിനിമ തുടങ്ങുന്നതു തന്നെ കുട്ടൻ എന്ന ഗ്രാമീണനിൽ നിന്ന്. 
 
'പൊട്ടാ ....."
 
 എല്ലാവരും തന്നെ അങ്ങനെയാണല്ലോ വിളിക്കുന്നത്. ആരുടെയും കുറ്റമല്ല. ഗ്രാമത്തിൽ എല്ലാവരും തനിക്കു തന്ന ചെല്ലപ്പേര്.
 
കുട്ടൻ പൊട്ടനാണെന്ന് സദാചാര പോലീസുകാരായ നാട്ടുകാരിൽ ചിലർ പറഞ്ഞു നടന്നു. പിന്നീടത് നാട്ടുകാർക്ക് വിളിപ്പേരുമായി. 
 
തെക്കേലെ പരമുനായരുടെ മകൻ കുട്ടൻ ഭ്രാന്തനാന്ന് വേറെ ചില പകൽ മാന്യൻമാരും അലമുറയിട്ടു. നാട്ടിലെ സ്ത്രീകളാകട്ടെ സ്വന്തം മക്കളോടും  വീട്ടിലെ പുരുഷൻമാരോടും കുട്ടനെ കണ്ടു പഠിക്കാൻ പറയുമായിരുന്നു.
 
ഗ്രാമത്തിലെ പരമു നായർക്കും തങ്കമ്മക്കും രണ്ടു മക്കൾ. കുട്ടനും, മണിക്കുട്ടിയും. അനിയത്തിക്കുട്ടിയെ എപ്പോഴും കരുതലോടെ നോക്കുന്ന, കൃഷിയും വീട്ടു കാര്യങ്ങളും വേണ്ടതുപോലെ നടത്തുന്ന മകനെ അച്ഛനും അമ്മയ്ക്കും പെരുത്തിഷ്ടം.                                        
 
മണിക്കുട്ടിയുടെ കഴുത്തിൽ ഒരു മണി കെട്ടിയിട്ടുണ്ട് കുട്ടൻ. എവിടെ പോയാലും മണിയുടെ കിലുക്കം കേൾക്കാമല്ലോ. ഏട്ടന്റെ രണ്ടു കണ്ണകൾ അവൾക്കു ചുറ്റും സംരക്ഷകരായി കൂടെയുണ്ട് .
 
അടുത്ത വീട്ടിലെ ആയമ്മ  എന്നും കളിയാക്കും.
 
'കുട്ടൻ സ്വന്തം കാര്യം നോക്കാതെ ഈ മണിക്കുട്ടിടെ പിന്നാലെയാ എപ്പളും, എന്താടി തങ്കം ഇവനിങ്ങനെ ?
 
. "അതേയ് ജാനുവോപ്പേ ഓന്റെ അഞ്ചാമത്തെ വയസ്സിലാ ഞാൻ മണിനെ പെറ്റത്. അന്നുമുതൽ ഓൻ ഓളെ ചുമലിൽ വെച്ച് നടക്കണതാ”.                                                  
 
കുട്ടൻ ഇതൊന്നും കേൾക്കാത്ത ഭാവത്തിൽ നടക്കും. മണിക്കുട്ടി വലുതാവുന്നതനുസരിച്ച് കുട്ടൻ അവൾക്കു ചുറ്റും ഒരു ലക്ഷ്മണരേഖയായി കൂടെയുണ്ടാകും. 
 
പത്തുവയസ്സിലാണ് കുട്ടൻ ആദ്യമായി ആ കാഴ്ചകണ്ടത്.
 
പറങ്കിമാവിന്റെ ചോട്ടിൽ മാങ്ങ പെറുക്കി കടിച്ചു വലിക്കുമ്പോൾ, ഒരു കരച്ചിലും പിടച്ചിലും കണ്ടു.   
 
കരുവാരു കുണ്ടിലെ ശാന്തയെ കോലത്തെ ചെറ്യമ്പ്രാൻ പിടിച്ചു വലിച്ച് എന്തൊക്കെയോ ചെയ്യുന്നു.
 
ശാന്തയുടെ ബ്ലൗസ് കീറി പറിച്ച് ഉടുമുണ്ടഴിക്കാൻ നോക്കുന്ന ചെറ്യമ്പ്രാന്റെ മുതുകിൽ തന്നെ കുട്ടൻ കല്ലു കൊണ്ടൊരു കുത്തു കൊടുത്തു. മുഖം മാന്തി പറിച്ചു. ശാന്ത രക്ഷപ്പെട്ടോടുമ്പോൾ കുട്ടനും വീട്ടിലേക്കോടി.  അന്ന് കോലോത്തെ കാരണവരുടെ വാക്ക് കേട്ട് അച്ഛൻ കെട്ടിയിട്ട് തല്ലി.  ശാന്തേടെ അമ്മ വീട്ടിൽ വന്ന് കാര്യം പറഞ്ഞപ്പോഴും അച്ഛനും അമ്മയും പേടിയോടെ കുട്ടനോട് പറഞ്ഞു
 
" വേണ്ടാട്ടോ ന്റെ കുട്ടിയേ, അതൊക്കെ കണ്ടാലങ്കട് കണ്ണടച്ചോളു"
 
കണ്ണുതുറിച്ച്  കുട്ടൻ അമ്മയെ നോക്കി. മണിക്കുട്ടിയെ ചൂണ്ടി ചോദിച്ചു. " ഇവളെയാണെങ്കിലോ? പേടിയോടെ അമ്മ കുട്ടനെ നോക്കി.
 
 പിന്നീടൊരു ദിവസം പടിഞ്ഞാറേ കുളക്കടവിൽ വെച്ച് കണ്ട കാഴ്ച. കുളിക്കാനിറങ്ങിയ വാര്യത്തെ അമ്മുക്കുട്ടിയെ അവറാച്ചൻ മുതലാളിയുടെ പട്ടണത്തിൽ പഠിക്കുന്ന മകനും കൂടുകാരനും വലിച്ചിഴച്ച് പൊന്തക്കാട്ടിലേക്ക് കൊണ്ടു പോകുന്നു. തോർത്തു മുണ്ടു മാത്രം ഉടുത്തിരിക്കുന്ന അമ്മുക്കുട്ടിയെ രണ്ടെണ്ണം കൂടി കീറി തിന്നാൻ നോക്കുന്നു. കുട്ടന്റെ കയ്യിൽ കിട്ടിയത് തെങ്ങിന്റെ മടമ്പാണ്. അടിച്ചോടിക്കായിരുന്നു രണ്ടിനേയും
 
അമ്മുക്കുട്ടിക്ക് സ്വന്തം മേൽമുണ്ട് കൊടുത്ത് കുട്ടൻ വീട്ടിലേക്ക് നടന്നു.
 
 
അന്ന്  രാത്രി വീടിന്റെ മുററത്തു വന്ന് അവറാച്ചൻ മുതലാളിയുടെ ഗുണ്ടകൾ കുട്ടനെ തെറി വിളിച്ചു. അവരോടെറ്റു മുട്ടാൻ പോയ കുട്ടനെ അച്ഛനും അമ്മയും മുറിയിലിട്ടു പൂട്ടി. പിറ്റേന്ന് കളളുഷാപ്പിൽ  കയറിചെന്ന് കുട്ടൻ അവർക്കിട്ട് പൂശിയത് നാട്ടിൽ വലിയ വാർത്തയായി. നാട്ടുകാർ കുട്ടന് ' ഒററയാൻ ' എന്ന് പേരിട്ടു. 
 
വലിയമ്മയുടെ മകൻ  ശിവൻ പതിനാലു വയസ്സുകാരി മണിക്കുട്ടിയെ ചേർത്ത് നിർത്തി  കൊഞ്ചിക്കുന്നതിൽ, എന്തോ അരുതായ്ക മണത്ത കുട്ടൻ പിന്നാമ്പുറത്തു കൊണ്ടു പോയി ഏട്ടനിട്ട് ശരിക്കും പൂശി. അതു അറിഞ്ഞ നിമിഷം മുതൽ വലിയമ്മ വീട്ടിൽ വരാതായി. അമ്മ പരാതി പറഞ്ഞു. എന്താ കുട്ടാ നീയിങ്ങനെ?
 
ആ മണിക്കുട്ടിയാണ്, കുട്ടന്റെ കണ്ണുവെട്ടിച്ച് കോളേജിൽ പഠിക്കുമ്പോൾ ഒരാളെ പ്രേമിച്ചത്. അടിച്ചും ഗുണദോഷിച്ചും മടുത്ത താൻ അവളെ അമ്മാവന്റെ മകൻ കണ്ണനെ കൊണ്ടു്  വിവാഹം കഴിപ്പിച്ചു.  ഒരു പെൺകുഞ്ഞു പെങ്ങൾക്ക് പിറന്ന നിമിഷം ലാളിക്കുമ്പോഴും കൊഞ്ചിക്കുമ്പോഴും പിന്നേയും തന്റെ മനസ്സിൽ ആശങ്കകൾ . ഒററയാനെ കെട്ടിയ വാര്യത്തെ അമ്മുക്കുട്ടി തന്നെ ആശ്വസിപ്പിച്ചു                           
 
അങ്ങനെ ഇരിക്കെ  കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷം ഹോട്ടലിൽ വെച്ച് നടത്താൻ തീരുമാനിച്ചപ്പോൾ പോകാൻ  താനും കണ്ണനും സമ്മതം കൊടുത്തു. പിന്നീട് നടന്നതെല്ലാം ഒരു സ്വപ്നം പോലെ ... പാവം എന്റെ കുട്ടിയെ വിധിക്കു വിട്ടുകൊടുത്ത പാപിയാണ് ഞാൻ. കുട്ടൻ നെഞ്ചുപൊട്ടി കരഞ്ഞു.
 
ഈ സമയം ദൂരെ,  മഹാരാഷ്ട്രയിലെ താനെ ജയിലിൽ സ്വന്തം വിധിയോർത്ത് കരയുകയായിരുന്നു ഗൗരി. കൂട്ടുകാരിയുടെ പിറന്നാളിന് കണ്ണേട്ടനും മോളും ഏട്ടനും കുടുംബവുമായി എത്ര സന്തോഷത്തോടെയാണ് പങ്കെടുത്തത്. കുട്ടുകാരുമായി സംസാരിച്ചിരുന്ന സമയത്ത് ആരോ തന്ന ജ്യൂസ് കുടിച്ചത് മാത്രമേ  തനിക്കോർമ്മയുള്ളൂ. പിന്നീട് ബോധം തെളിഞ്ഞപ്പോൾ, ഹോട്ടൽ മുറിയിൽ പഴയ കാമുകൻ ശരത്തിനൊപ്പം കിടക്കയിൽ.  തന്റെ നിരപരാധിത്വം തെളിയിക്കാൻ ആരും അവസരം തന്നില്ല.  ശരത്തിന്റെ ഗൂഢ നീക്കവും തന്റെ കൂട്ടുകാരിയുടെ ചതിയും തിരിച്ചറിയാൻ  ഏട്ടന് കഴിഞ്ഞില്ല. വികാരം അവനെ കീഴ്പ്പെടുത്തി. കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞ തന്നെ ഏട്ടൻ ചവിട്ടിമാറ്റി. നീ എടുത്തോ ഇവളെ എന്ന് ശരത്തിനോട് പറഞ്ഞ് കണ്ണനേയും മകളേയും കൂട്ടി കൂസലില്ലാതെ നടന്ന് പോയി. മണികുട്ടിക്കെന്തു പറ്റി എന്നു പോലും പിന്നീടവർ അന്വേഷിച്ചില്ല.
 
വിധി അല്ലാതെന്ത്?
 
മുംബൈയിലെ വിക്രോളിയിലെ ഏതോ ചേരിയിലേക്ക് തന്നെ കൊണ്ടുപോയി. മൂന്നു മാസം  ഒന്നിച്ച് ജീവിച്ചു. ആ മൂന്നുമാസം കൊണ്ട് മനസ്സിലാക്കി,അയാൾ മയക്കു മരുന്നിനും, മദ്യത്തിനും, പെണ്ണിനും അടിമയാണെന്ന്. അടുത്തു താമസിച്ചിരുന്ന മഹാരാഷ്ട്രക്കാരി അവനെ കുറിച്ചു പറഞ്ഞ കഥകൾ അമ്പരപ്പിച്ചു... ഒരുപാടു പെൺകുട്ടികളെ അവൻ ഈ വീട്ടിൽ കൊണ്ടു വരുമായിരുന്നത്രെ. ഏറിയാൽ രണ്ടു മാസം. പിന്നെ,അവരെ കാണാറില്ല എന്നു കൂടി കേട്ടപ്പോൾ താൻ സ്വയം വരുത്തി വെച്ച വിനയോർത്ത് നെഞ്ചുപൊട്ടിക്കരഞ്ഞു. കഴുത്തിൽ കിടന്ന സ്വർണ്ണമാലയും രണ്ടു വളയും മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. ഒരു ദിവസം അതും ചോദിച്ചായിരുന്നു വഴക്ക്. തരില്ലെന്ന് പറഞ്ഞപ്പോൾ മുഖത്തടിക്കുകയായിരുന്നു. 
 
.“മിണ്ടരുത്.. മര്യാദക്ക് തന്നോണം കേട്ടല്ലോ ഇല്ലെങ്കിൽ ഇറങ്ങി പോടീ എവിടന്നു വെച്ചാ നിന്റെ ഏട്ടന്റെ അടുത്തോട്ടു ചെല്ല്… ഓ പറ്റില്ലല്ലോ അങ്ങേര് നിന്നേ ചൂൽ എടുത്തു അടിക്കും. ആരുണ്ടെടി നിനക്ക് ചോദിക്കാനും പറയാനും.. ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടൊ നിനക്ക്?  നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഭിത്തിയിൽ ചാരി നിലത്തിരുന്നു..
 
 രക്ഷപ്പെടാൻ വഴി തേടിയെങ്കിലും, അവന്റെ ബീജം തന്റെ ഗർഭ പാത്രത്തിൽ രണ്ടു മാസമായി ജീവൻ വച്ച് വളരുന്നുണ്ടായിരുന്നു.  ഗർഭിണിയാണെന്നറിഞ്ഞിട്ടും, ആ ദ്രോഹി എന്നെ കാമാത്തിപുരയിലെ മാംസ കച്ചവടക്കാരിക്ക് വിറ്റ് കടന്നു.  
 
അന്നു മുതൽ മണിക്കുട്ടി ഗൗരിയായി. പ്രസവിക്കുന്നതുവരെ നോക്കിയത് അക്കമ്മ എന്ന തമിഴത്തി. പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ താൻ അലറിക്കരഞ്ഞ നിമിഷം. അപ്പോഴൊക്കെ സാന്ത്വനമായി  അക്കമ്മ, അമ്മയെപ്പോലെ പരിചരിച്ചു.                         
 
ബൂട്ട്സിന്റെ കനത്ത ശബ്ദം കേട്ടാണ് ഓർമ്മയുടെ കാണക്കയത്തിൽ നിന്നുണർന്നത് . ജയിൽ സൂപ്രണ്ടായിരുന്നു. മലയാളിയായ കോട്ടയംകാരി. തന്റെ കഥ അറിഞ്ഞത് മുതൽ ഇഷ്ടമാണവർക്ക്.
 
ചുമലിൽ തട്ടി പലപ്പോഴും ആശ്വസിപ്പിക്കും.  'ഗൗരി എല്ലാം ശരിയാവും, ഒരിക്കൽ നിന്റെ മക്കൾ നിന്നെ തേടി എത്തുമെന്ന് എന്റെ മനസ് പറയുന്നു." അന്നൊക്കെ ഏറെ കൊതിച്ചിട്ടുണ്ട്,  അവർ വരുന്നതും കാത്തിരുന്നിട്ടുണ്ട്.
 
"ഗൗരി ഒരു സന്തോഷ വാർത്ത! അടുത്ത പത്തിന് നിനക്ക് ജയിൽ മോചനം കിട്ടും'"
 
അതു കേട്ട ഗൗരിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇവിടെ നിന്നും പോകുന്നത് കാമാത്തി പുരയിലെ കാരാഗൃഹത്തിലേക്കല്ലേ?
 
അക്കമ്മയെ കുറിച്ചോർക്കുമ്പോൾ വല്ലാത്തൊരു സങ്കടം.നെഞ്ചിൽ തീ കൊണ്ട് കുത്തിയ പോലെയുള്ള നീറ്റൽ. അവർ അനുഭവിച്ച ഒരുപാട്  തീ തിന്ന കഥകൾ.   പണ്ടു കാലത്ത് ഒരു കസ്റ്റമറിനെ ലഭിച്ചാൽ, അടഞ്ഞ വാതിലിനു വെളിയിൽ ഒരു ചുവന്ന വിളക്ക് തൂക്കുമായിരുന്നത്രെ.!  അകത്ത് ആളുണ്ട് എന്നാണത്രെ അതിനർത്ഥം. അക്കമ്മ പറഞ്ഞ ജീവനുള്ള കഥകൾ ഇന്നും മനസ്സിൽ തെളിയുന്നു. ഒരു കാലത്തവർ യുവാക്കളുടെ ഹരമായിരുന്നു. ചുവന്ന തെരുവിൽ ഹോമിച്ച യവ്വനം.  കല്യാണം കഴിഞ്ഞ്  പുതുമണം മാറും മുൻപേ, പൊണ്ടാട്ടിയെ ഈ തെരുവിന് സമ്മാനിച്ച ഭർത്താവ് മുരുകനെ ഓർക്കുന്നതു തന്നെ  വെറുപ്പാണ്.  പഴയ പ്രതാപം നഷ്ടപ്പെട്ട അക്കമ്മയെ തെരുവിലേക്ക് വലിച്ചെറിയാതെ ഒരമ്മയെപ്പോലെ നോക്കി  താൻ അവർക്ക് ആശ്രയമായ നാളുകൾ. 
 
 സാരിതലപ്പും ദുപ്പട്ടയും കൊണ്ട് തല മൂടി, തിളക്കമില്ലാത്ത ചായം തേച്ച മുഖവുമായി, ജനാലയിലൂടെ തല നീട്ടി പുറത്തേക്ക്  നോക്കി, കണ്ണുകൾ കൊണ്ട് ഇടപാടുകാരെ വശീകരിച്ച് അടുപ്പിക്കാൻ കഴിവു നേടിയ നാളുകൾ.                                
 
ചായങ്ങൾ മങ്ങിയ ഇടുങ്ങിയ മുറിയിലെ ഞരക്കവും മദ്യത്തിന്റെയും മയക്കു മരുന്നിന്റേയും വിയർപ്പിന്റെയും ഗന്ധം തനിക്കും ശീലമായ നാളുകൾ. ഇടപാടുകാർക്കെല്ലാം സുന്ദരിയായ ഗൗരി എന്ന മദ്രാസിപ്പെണ്ണിനോട് അടക്കാനാവാത്ത ആവേശമായിരുന്നു. അപ്പോഴൊക്കെ ഇരുണ്ട മുറിക്കുള്ളിൽ കാക്കയും പൂച്ചയും കൊത്തി കൊണ്ടുപോകാതെ തന്റെ മകളെ അക്കമ്മ സംരക്ഷിച്ചു.
 
കുഞ്ഞിന് പത്തു വയസ്സു തികഞ്ഞ ആ ദിവസം, അവൾക്ക് പുത്തനുടുപ്പും ആഭരണങ്ങളും കളിക്കൊപ്പുകളും വാങ്ങിക്കൊടുക്കാമെന്ന് മോൾക്ക് താൻ വാക്ക് കൊടുത്തു. അത് കേട്ടപ്പോൾ ഭദ്രമോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സന്തോഷിക്കേണ്ട നിമിഷങ്ങൾ വീണ്ടും തന്റെ ജീവിതത്തിലെ കറുത്തൊരു ദിനമായി മാറി. ഏറെ നാളുകൾക്കു ശേഷം വന്ന പഴയ ഇടപാടുകാരന്റെ കാമകേളിയെ, അവന്റെ ലൈംഗിക ദാഹത്തെ ശമിപ്പിച്ച് വിയർപ്പു നാറ്റവും വേദനയും സഹിച്ച്  അയാളെ സന്തോഷിപ്പിച്ച് മടക്കി അയച്ചതിനു ശേഷം നീറുന്ന ശരീരത്തെ ഡെറ്റോളൊഴിച്ച വെള്ളത്തിൽ   കഴുകിക്കൊണ്ടിരിക്കുമ്പോഴാണ്, പൊന്നുമോളുടെ നിലവിളി.
 
കേട്ടപാടെ ഓടി എത്തിയ താൻകണ്ടത്, സ്വന്തം പിതാവ് ശരത്ത് തന്റെ പൊന്നു മകളെ കാമഭ്രാന്തിന് ഇരയാക്കുന്നു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല.കയ്യിൽ കിട്ടിയ ആയുധമെടുത്ത് അയാളെ ആഞ്ഞാഞ്ഞ് വെട്ടി വീഴ്ത്തി. അയാൾ വീണ് പിടഞ്ഞ് മരിക്കുന്നത് കണ്ട താൻ ഒരു ഭ്രാന്തിയെ പോലെ ആർത്ത് ചിരിച്ചു. തന്റെ കുടുംബ ജീവിതം തകർത്തവനോടുള്ള  തീരാത്ത പക. അഗ്നിയിൽ പാകി ചാരത്തിൽ മൂടി വെച്ച കനലായിരുന്നു.  (ആ നിമിഷം താൻ  ഫെമിനിസ്റ്റോ കുലസ്ത്രീയോ ആയിരുന്നില്ല. സ്വന്തം രക്തവും മാസവും നൽകി  നൊന്ത് പെറ്റ എന്റെ പൊന്നു മോളുടെ അമ്മ മാത്രമായിരുന്നു.) പിന്നീട് താൻ ജയിലിലും, .മകൾ അനാഥാലയത്തിലുമായി. മാസത്തിലൊരിക്കൽ മകൾ  ഭദ്ര അമ്മയെ കാണാൻ വരും.   തന്നെപ്പോലെ അതി സുന്ദരിയായ മകളെ കാണുമ്പോൾ, ഉള്ളിൽ തീയാളുകയാണ്. 
 
അപ്പോഴൊക്കെ തന്റെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചിരുന്ന കുട്ടേട്ടനെ കുറിച്ചോർക്കും . 
 
പത്ര പ്രവർത്തകന്റെ ശബ്ദം കേട്ടാണ് ഓർമ്മയിൽ നിന്നുണർന്നത്. തന്റെ കഥയറിയാൻ വന്ന പത്രപ്രവർത്തകന് നാട്ടിലെ മേൽ വിലാസം കൊടുത്തു. എന്റെ മോളെ ഏട്ടന്റെ കയ്യിലേൽപ്പിക്കണം. അതുമാത്രമാണ് ആകെയുള്ള ആഗ്രഹം. പത്രപ്രവർത്തകൻ നാട്ടിൽ അറിയിച്ചു കാണുമോ ? തന്റെ ഭദ്ര മോളെ അവർ നാട്ടിലേക്ക് കൊണ്ടുപോയിക്കാണുമോ?
 
" ഗൗരി തും ക്കോ മിൽനെ ക്കേലിയെ  കോയി ആയാ ഹേ "  
 
"മുജേ..മിൽനെ ക്കേലിയേ ഗൗരി അദ്ഭുതപ്പെട്ടു.?                         
 
അക്കമ്മ മരിച്ചതിനു ശേഷം ആരും തന്നെ തേടി വന്നിട്ടില്ല. ആ പത്രപ്രവർത്തകൻ തന്നെയാണോ?. മലയാളി പെണ്ണിന്റെ കഥയറിഞ്ഞു മതിയായില്ലേ? അതോ തന്റെ മകളുടെ ഭാവിയെ കുറിച്ച് പറയാനാണോ?
 
സാരി കൊണ്ട് തലമൂടി പുറത്തു വന്നപ്പോൾ കണ്ട കാഴ്ച ... ആദ്യം നോക്കിയത് തന്റെ പ്രാണനായ ഭദ്രയുടെ മുഖത്തേക്ക് .
 
'അമ്മേ ഇത് രുദ്ര ചേച്ചി,  കുട്ടമ്മാമൻ,
 
ഇതച്ഛൻ.
 
കരയാൻ കണ്ണുനീരില്ല വറ്റിയ കണ്ണിൽ നിന്ന് ഒരുതുള്ളി രക്തം വാർന്നുവീണു. ഇടനെഞ്ചുപൊട്ടി താൻ മറിഞ്ഞു വീഴുമെന്ന് തോന്നിയ നിമിഷം അഴിയിൽ മുറുകെ പിടിച്ചു. പിന്നെ, മാറി മാറി ഓരോരുത്തരേയും നോക്കി. നിശ്ചലമായ മിഴികൾ നോക്കി,
 
'അമ്മേ, എന്നു വിളിച്ച് ഓടി അടുത്തെത്തിയ  രുദ്രമോൾ .
 
ഒരു വയസ്സിൽ അമ്മിഞ്ഞപ്പാൽ നഷ്ടപ്പെട്ട  അമ്മയുടെ ലാളനയറിയാത്ത എന്റെ പൊന്നു മോൾ.! അവളുടെ നെറുകയിൽ ഉമ്മകൊണ്ട് മൂടി. അവളുടെ ചൂട് ആദ്യമായി ഞാനറിയുന്നപോലെ. നെറ്റിയിലും കവിളിലും തെരുതെരെ ഉമ്മ വച്ചു. അപ്പോൾ മനസ്സുകൊണ്ട് ആയിരം വട്ടം അവളോട് മാപ്പപേക്ഷിച്ചു.പൊന്നുമോളെ മാപ്പ്... മാപ്പ്... മാപ്പ്..
 
"മോളെ മണിക്കുട്ടി ഏട്ടന്  മാപ്പു താടി''.. 
 
ഏട്ടൻ കരഞ്ഞുകൊണ്ട്, തന്റെ കാലിൽ വീഴാൻ വന്നു.തെന്നിമാറി അവൾ പ്രാണൻ പോകുന്നപോലെ നെഞ്ചുപൊട്ടി അലറി കരഞ്ഞു. ഏട്ടാ എന്റെ പൊന്നെട്ടാ അരുതേ!  രക്തം കിനിയുന്ന രണ്ടു കണ്ണകൾ  തന്റെ പ്രാണനായ ഏട്ടനെ നോക്കുവാൻ കെൽപ്പില്ലാതെ പിടയുകയായിരുന്നു.
 
 "വേണ്ട ഏട്ടാ ഇതെന്റെ വിധിയാണ്..എന്റെ ഭദ്ര മോളെ നിങ്ങളെ ഏൽപ്പിക്കുന്നു. എനിയ്ക്ക് പകരം അവളെ പൊന്നുപോലെ നോക്കണം"
 
'മണിക്കുട്ടി, നാലു ദിവസം കഴിഞ്ഞാൽ ഞങ്ങൾ വരും. ജയിൽ മോചിതയാവുന്ന ദിവസം.അന്ന് നിന്നെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ടുപോകുവാൻ  ഞങ്ങളെത്തും' എന്റെ പൊന്നുമോളെ നീ ഈ കണ്ണേട്ടന് മാപ്പ് തരില്ലേ? 
 
"വേണ്ട കണ്ണേട്ടാ, പുഴുകുത്തിയ ജീവിതം ഇങ്ങനെ അവസാനിക്കട്ടെ. ഇനി എന്നെ കാണാൻ ആരും വരരുത്. "അവൾ കരഞ്ഞു പറഞ്ഞു. 
 
"ഇല്ല ഞങ്ങൾ വരും, ഇനിയുള്ള കാലം നിന്നെ ഞങ്ങൾക്ക് വേണം. " അതു പറഞ്ഞവർ സങ്കടം ഒതുക്കി മെല്ലെ നടന്ന് നീങ്ങി.                           
 
പൊന്നു മക്കളെ നിറഞ്ഞ കണ്ണുകളോടെ ഒന്നു കൂടി നോക്കി തിരിഞ്ഞു നിന്ന് കണ്ണ് തുടച്ചു. അവർ പോകുന്നത്  നോക്കി നിൽക്കാനുള്ള ത്രാണിയില്ലായിരുന്നു ആ പാവം പെണ്ണിന് .
 
 പിറ്റേ ദിവസത്തെ വാർത്ത പത്രക്കാർ ആഘോഷമാക്കി. നാലു ദിവസം മാത്രം ജയിൽ മോചിതയാവാൻ പോകുന്ന കാമാത്തിപുര വേശ്യാ തെരുവിലെ മലയാളി സ്ത്രീ ആത്മഹത്യ ചെയ്തു ! അമ്പരപ്പിക്കുന്ന  ചൂടുള്ള വാർത്ത. മറ്റു പത്രങ്ങളും ഏറ്റ് പിടിച്ചു.
 
മണികുട്ടി എന്ന ഗൗരിയുടെ കാമാത്തി പുരയിലെ ലൈംഗിക കഥയെഴുതി സിനിമയാക്കി. തീയേറ്ററിൽ നിർത്താതെ ഓടിയത് 100 ദിവസം. സിനിമ കണ്ടിറങ്ങിയവർ മൂക്ക് ചീറ്റി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പുറത്തേക്ക്. അവരുടെ കൂട്ടത്തിൽ അമ്മക്കിളിയെ ഓർത്ത് നെഞ്ചുപൊട്ടി രുദ്രയും, ഭദ്രയും, പെങ്ങളോട് ചെയ്ത പാപമോർത്തു തകർന്ന കുട്ടനും തേങ്ങി കരയുന്നുണ്ടായിരുന്നു. അഗ്നിസാക്ഷിയായി താലികെട്ടിയ  സീതയെ ഉപേക്ഷിച്ച രാമനായി കണ്ണനും. തന്റെ എല്ലാമായിരുന്നവരുടെ ചുറ്റിനും ഒരിളം കാറ്റിന്റെ സുഗന്ധം വിരിച്ചു മണി കുട്ടി എന്ന ഗൗരി അവർക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.
 
പിറ്റേ ദിവസത്തെ പത്രത്തിൽ  " ഒരു പെണ്ണിന്റെ കഥ" എന്ന സിനിമയുടെ നൂറു ദിവസത്തെ ആഘോഷത്തെ കുറിച്ചുള്ള ചർച്ച ഒന്നാം പേജിൽ നിറഞ്ഞിരുന്നു.
 
രണ്ടാം പേജിലെ ചരമ കോളത്തിൽ ആരും കാണാത്തൊരിടത്ത് തെക്കേലെ പരേതനായ പരമുനായരുടെ മകൻ കുട്ടന്റെ മരണവും.
----------------------
ഗിരിജ ഉദയകൃഷ്ണ മേനോൻ .
 
മുംബൈയിലാണ് ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതും ഒററപ്പാലം താലൂക്കിലെ മുന്നൂർക്കോട് എന്ന ഗ്രാമത്തിലാണ്. കുട്ടിക്കാലം മുതൽ എഴുത്ത്, നാടകാഭിനയം, നൃത്തം, പാചകം എന്നിവയിൽ താൽപര്യം. പത്രങ്ങളിൽ ഇന്നത്തെ സാമൂഹിക വിഷയങ്ങളെ  കുറിച്ചുള്ള ലേഖനങ്ങൾ എഴുതാറുണ്ട്. കഥകളും കവിതകളും എഴുതിയിട്ടുണ്ട്.
 
മുംബൈയിൽ കൈരളി ടിവിയിൽ പ്രക്ഷേപണം ചെയ്യന്ന ആംചിമുംബൈ എന്ന സമകാലിക പരിപാടിയിൽ ഒൻപതു വർഷമായി ജോലി ചെയ്യുന്നു.
 
ഭർത്താവ് ഉദയകൃഷണൻ,  മകൻ ഗോകുൽ, ഗോപിക.
 
മുംബെയിൽ പ്രളയകാലത്തും , കോവിഡ്  സമയത്തും സാമൂഹിക പ്രവർത്തനങ്ങളുമായി സഹജീവികളെ സഹായിച്ച് മുന്നിൽ ഉണ്ടായിരുന്നു. ഇപ്പോഴും സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.

Facebook Comments

Comments

 1. Rajesh Narayanan

  2021-05-09 13:56:23

  സ്തീ ശരീരം ഒരു ഭോഗവസ്തു മാത്രമാണെന്ന് കരുതുന്ന മനുഷ്യർക്കിടയിൽ ഇനിയും കുട്ടന്മാർ ഉണ്ടാകും. ഗൗരിമാർ ഉണ്ടാകാതിരിക്കട്ടെ. അതിന് മണിക്കുട്ടിമാരും കുട്ടൻ്റെ അകക്കണ്ണുള്ളവരാകട്ടെ. നല്ല കഥ.

 2. വിക്രമൻ

  2021-05-04 05:39:02

  ഒരു നോവലിനുള്ള പ്രമേയം ഒരു ചെറുകഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. നന്നായിട്ടുണ്ട്. എഴുത്ത് തുടരുക. എല്ലാ ഭാവുകങ്ങളും!

 3. Dilip G Warrier

  2021-05-03 02:33:01

  Valare nannaayittundu. Nalla assal avatharanam!

 4. Jyothylakshmy

  2021-05-02 09:45:34

  മുബൈ ചുവന്നതെരുവിലെ ജീവിതത്തെ മനോഹരമായി വരച്ചുകാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

 5. Rekha

  2021-05-02 06:04:45

  Nice story

 6. മനോജ് ഐ ജി

  2021-05-02 05:38:10

  അഭിനന്ദനങ്ങൾ ഗിരിജചേച്ചി. കഥ വളരെ മനോഹരം. നല്ല അവതരണം. എല്ലാ കഥാപാത്രങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു. ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.

 7. Jayanthi Manoj

  2021-05-02 05:25:36

  വളരെ നന്നായിട്ടുണ്ട് ഗിരിജ ചേച്ചി, ഇനിയും ഇതുപോലെയുള്ള നല്ലകഥകൾ പ്രതീക്ഷിക്കുന്നു

 8. മനോജ് ഐ ജി

  2021-05-02 05:16:41

  അഭിനന്ദനങ്ങൾ ഗിരിജചേച്ചി. കഥ വളരെ മനോഹരം. നല്ല അവതരണം. എല്ലാ കഥാപാത്രങ്ങളും മനസ്സിൽ തങ്ങിനിൽക്കുന്നു. ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.

 9. Ambika Venugopal

  2021-05-02 03:27:29

  Congrats.. Nice one

 10. Neethu

  2021-05-02 03:26:56

  നന്നായിട്ടുണ്ട് ചേച്ചി. അഭിനന്ദനങ്ങൾ.

 11. Dimple girish

  2021-05-02 03:20:48

  നന്നായിട്ടുണ്ട് ചേച്ചി.... ഇനിയും എഴുതണം... ഒരുപാടിഷ്ടം 😂❤

 12. Vinod Kumar T V

  2021-05-01 18:01:49

  നല്ല കഥ. മനോഹരമായ കഥാ അവതരണം. മുംബൈയുടെയും നാടിൻ്റെയും വ്യത്യസ്ത ഭാവങ്ങൾ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. കഥാപാത്രങ്ങളുടെ അച്ചടക്കം കഥയെ മുന്നോട്ട് നയിക്കുന്നു. ഏച്ചുകെട്ടില്ലാത്ത, മായം കലർത്താത്ത ഭാഷാ പ്രയോഗം. സാമൂഹ്യ പ്രവർത്തകയായതിനാൽ സമൂഹത്തിലെ ദുഷിച്ച വശങ്ങൾ വ്യക്തമായി അവതരിപ്പിക്കാനുള്ള അറിവ് ഉണ്ടായിട്ടുണ്ട്. ഇനിയും മുമ്പോട്ട് തന്നെ, ഇത്തരം നല്ല കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ.

 13. Anilprakash

  2021-05-01 16:53:48

  നല്ല കഥ നല്ല അവതരണം കുട്ടനും മണിക്കുട്ടിയും ഗൗരിയും മനസ്സിൽ മായാതെ നില്ക്കും കൂടുതൽ എഴുതുക

 14. Unnikrishnan Kurup

  2021-05-01 15:22:39

  Superb

 15. niranam karunakaran

  2021-05-01 13:50:22

  മനസ്സിന്റെ അടിത്തട്ടിലേക്കു ചൂഴ്ന്നിറങ്ങുന്ന വികാരവായ്പോടെയാണ് ഈ കഥ രൂപം കൊണ്ടിരിക്കുന്നത്. എഴുത്തുകാരിയുടെ രചനാപാടവം അഭിനന്ദനമർഹിക്കുന്നു. നിരണം കരുണാകരൻ

 16. Sreesanth Nair

  2021-05-01 12:57:57

  Superb. Excellent narration. One of the best stories I have come across.

 17. A B Nair

  2021-05-01 12:54:39

  വളരേ നല്ല കഥ. അഭിനന്ദനങ്ങൾ ചേച്ചീ.

 18. Sudheesh

  2021-05-01 12:52:49

  വളരെ നല്ല കഥ, നല്ല ലളിതവും മനോഹരംയും വിവരിച്ചിരിക്കുന്നു. All the Best

 19. Shashikala Nair

  2021-05-01 12:51:33

  Wowww awesome dear

 20. Krishnakumar Harishree

  2021-05-01 12:41:30

  കമാത്തിപ്പുരയിൽ ജീവിതം ഹോമിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവിത കഥ വളരെ ഹൃദയസ്പർശിയായി പറഞ്ഞിരിക്കുന്നു. മനസ്സിലൊരു നീറ്റൽ അവശേഷിപ്പിക്കുന്നു....... എന്റെ പ്രിയ സുഹൃത്തും സഹോദരിതുല്യയുമായ ഗിരിജ മേഡത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

 21. Raghunath Kurup

  2021-05-01 09:01:34

  ഹൃദയസ്പർശിയായ ഒരു കഥ നല്ല രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. നല്ല ഒരു മെസ്സേജ് നൽകുന്നുണ്ട് സമൂഹത്തിന്.

 22. Liji Nambiar

  2021-05-01 08:56:53

  മനോഹരം...നല്ല കഥ. ആശംസകൾ

 23. SHREEPRASAD

  2021-05-01 07:51:54

  മനസ്സിൽത്തട്ടുന്ന കഥ. അഭിനന്ദനങ്ങൾ. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന ആളുകൾപോലും സ്വകാര്യ സംഭാഷണങ്ങളിൽ സ്ത്രീകളെ അവമതിച്ചുസംസാരിക്കുന്ന കാഴ്ചകളാണ് ഇന്നും കാണുന്നത്. പ്രസംഗങ്ങളിലും എഴുത്തിലുമല്ലാതെ പ്രവൃത്തിയിലേയ്ക്ക് കൊണ്ടുവരാത്തിടത്തോളം സ്ത്രീ-പുരുഷ തുല്യത ഒരു മരീചികയായിത്തന്നെ അവശേഷിക്കും.

 24. Sanju

  2021-05-01 04:21:57

  Good flow... Nice ending... Keep writing...

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

ഒട്ടകപ്പരുന്ത്  (കെ കെ സിദ്ധിക്ക്, കഥാ മത്സരം)

View More