Image

തോല്‍വി രുചിച്ച് മക്കള്‍ മഹാത്മ്യം(ജോബിന്‍സ് തോമസ്)

ജോബിന്‍സ് തോമസ് Published on 03 May, 2021
തോല്‍വി രുചിച്ച് മക്കള്‍ മഹാത്മ്യം(ജോബിന്‍സ് തോമസ്)
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെത്തുമ്പോള്‍ പ്രമുഖരായ പലരുടേയും മക്കളുടെ തോല്‍വിക്കാണ് ഇത് വഴിവച്ചത്. യുഡിഎഫിലാണ് ഏറ്റവുമധികം മക്കള്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റതെങ്കിലും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് എല്‍ഡിഎഫിലെ ഒരു മകന്റെ തോല്‍വിയാണ്. മറ്റാരുമല്ല പാലായില്‍ കാപ്പനോട് അടിയറവ് പറഞ്ഞ ജോസ് കെ മാണിയാണ് ഈ മകന്‍. അതും പാലായെ ബ്രാന്‍ഡാക്കി മാറ്റിയ കെ.എം മാണിയുടെ മകന്‍. വയനാട്ടില്‍ തോല്‍വിയറിഞ്ഞ ഇടതിലെ മറ്റൊരു മകന്‍ എം പി വിരേന്ദ്ര് കുമാറിന്റെ മകന്‍ ശ്രേയാംസ് കുമാറാണ്. ഇവര്‍ രണ്ടു പേരും വിജയിച്ചു വന്നാല്‍ മന്ത്രിസഭയില്‍ അംഗമാകേണ്ടിയിരുന്നവരായിരുന്നു.

യുഡിഎഫിലേയ്ക്ക് വന്നാല്‍ പ്രമുഖ മക്കളുടെ തോല്‍വി ഏറെയാണ്. അരുവിക്കരയില്‍ മന്ത്രി ജി കാര്‍ത്തികേയന്റെ മകനും സിറ്റിംഗ് എംഎല്‍എയുമായ ശബരിനാഥനാണ് പരാജയമറിഞ്ഞത്. രാഷ്ട്രീയ കേരളത്തിലെ ഭീഷ്മാചാര്യനായിരുന്ന കെ. കരുണാകരന്റെ മക്കള്‍ രണ്ടു പേരും തോല്‍വിയറിഞ്ഞു. തൃശൂരില്‍ പദ്മജ വേണുഗോപാലും നേമത്ത് കെ.മുരളീധരനും. ഇരുവരും മൂന്നാം സ്ഥാനത്താണെന്നതാണ് മറ്റൊരു കാര്യം. മുരളീധരനാകട്ടെ നേമത്ത് ഹൈക്കമാന്‍ഡ് മുന്‍ കൈ എടുത്തു നിര്‍ത്തിയ വിഐപി സ്ഥാനാര്‍ത്ഥിയായിരുന്നു താനും.

കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സീസ് ജോര്‍ജ് ഇടുക്കിയാണ് പാരജയമറിഞ്ഞത്. ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണാകട്ടെ ചവറയിലും പരാജയം രുചിച്ചു. പീരുമേട്ടില്‍ മത്സരിച്ച് പരരാജയപ്പെട്ട സിറിയക് തോമസ് മുന്‍ എംഎല്‍എ കെ.കെ തോമസിന്റെ മകനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക