Image

കോണ്‍ഗ്രസ്‌ അടിമുടി മാറണം! തലമുറ മാറ്റം അനിവാര്യം (പി.എസ് . ജോസഫ്)

Published on 03 May, 2021
കോണ്‍ഗ്രസ്‌ അടിമുടി മാറണം! തലമുറ മാറ്റം അനിവാര്യം (പി.എസ് . ജോസഫ്)
കേരളത്തില്‍ യു ഡി എഫിന് നേരിട്ട പരാജയം ഏറെക്കാലം ഈ മുന്നണിക്ക്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ വിടാതെ പിന്തുടരും .വയനാടിനെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വ്യക്തിപരമായി കൂടി ഇതൊരു വലിയ പ്രശ്നമാണ് .താരതമ്യേനെ ശക്തമായ സംഘടനയും നേതാക്കളും ഉള്ള ഒരു മുന്നണി ,അധികാരത്തില്‍ ഇരുന്ന,ഭരണ വിരുദ്ധ വികാരം നേരിടേണ്ടി വരുന്ന  ഒരു മുന്നണിയുടെ മുന്നില്‍  നിരുപാധികം അടിയറവ് പറയേണ്ടി വന്നു എന്നത് കോണ്‍ഗ്രസിന്റെ ഭാവിയില്‍ ആശങ്കപ്പെടുന്ന എല്ലാവരെയും മുള്‍മുനയില്‍ നിര്‍ത്തും .

140 സീറ്റുകളില്‍ 99 സീറ്റുകള്‍ നേടിയ  ഒരു ഇടതു തരംഗത്തില്‍ ഐക്യ ജനാധിപത്യ മുന്നണി കുത്തിയൊലിച്ച് പോയി എന്ന് പാര്‍ട്ടിക്ക് ആശ്വസിക്കാമെങ്കിലും  അത് യാഥാര്ത്യങ്ങളോട മുഖം തിരിച്ചു കാട്ടുകയാകും.ആശയപരമായും പ്രതിച്ച്ചായപരമായും സംഘടനാപരമായും പ്രവര്‍ത്തനപരമായും അതിലുപരി നേതൃപരമായും കോണ്‍ഗ്രസ്‌ പരാജയപ്പെട്ടു 
തന്റെ സ്ഥാനാര്‍ഥിയുടെ  പോസ്റര്‍ ആക്രികടയില്‍ വിറ്റ്‌ കാശുവാങ്ങി അഭിരമിച്ച  വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ആണിന്നു കേരളത്തിലെ കോണ്‍ഗ്രസിന്റെ പോസ്ടര്ബോയ് .അടിസ്ഥാനപരമായി തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടുകുടുംബത്തിലെ അവസാനത്തെ നെല്ലിപ്പലകയും വിറ്റഴിക്കുന്ന സമര്‍ത്ഥന്മാരുടെ സംഘമായി കോണ്‍ഗ്രസ്‌ താണിരിക്കുന്നു .

അസാധാരണമായ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലാത്ത ഒരു ഭരണമായിരുന്നു മുഖ്യമന്ത്രി പിണറായി  വിജയന്റെ നേത്രുത്വത്തില്‍ എങ്കിലും അദ്ദേഹം കരസ്ഥമാക്കിയ പരിവേഷം ഉടച്ചു കളയാന്‍ ശേഷിയുള്ള നേത്രത്വം കോണ്‍ഗ്രസില്‍ ഉണ്ടായില്ല .പ്രളയവും ശബരിമലയും കൈകാര്യം ചെയ്തതിലെ വീഴ്ച ഇന്നും സുവ്യക്തമായി നിലനില്‍ക്കുന്നു .പക്ഷെ പിണറായിക്ക് വലിയ ഒരു ഗുണം ഉണ്ടായിരുന്നു .തെറ്റുകള്‍ മനസ്സിലാക്കി അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു തിരുത്തുക .പ്രളയത്തിനു ശേഷം നടന്ന പുനസൃഷ്ടികളില്‍ പിണറായി നടത്തിയ വലിയ ഇടപെടലുകള്‍ ആര്‍ക്കാണ് മറക്കാനാകുക .ഒരു ഭരണാധികാരി മനുഷ്യപ്പറ്റ് കാട്ടി എന്നതിലും അപ്പുറം അലിവിന്റെ ഒരു പ്രതീകമായി അദ്ദേഹം മാറി .കൊവിദ് കാലത്തും ഈ പരിവേഷം അദ്ദേഹത്തിനു തുണയായി .അധികാരത്തില്‍ എത്രയോ പേര്‍ ഈ നാട്ടില്‍ ഉന്നത ഇടങ്ങളില്‍ ഉണ്ട് .പക്ഷെ അവര്‍ക്ക് എത്രപേര്‍ക്ക് അദ്ദേഹത്തോടൊപ്പം ഉയരാനായി ?ശബരിമല വിഷയത്തില്‍ തികച്ചും ആധുനികമായ ഒരു പ്രതികരണമാണ് അദ്ദേഹം കൈക്കൊണ്ടത്.പക്ഷെ വിശ്വാസികള്‍ എതിരാണെന്ന നില വന്നതോടെ ആ കടും പിടുത്തത്തില്‍ അയവ് വന്നു .ഈ തിരുത്തല്‍ ആയിരിക്കാം ഒരു പക്ഷെ പിണറായി സര്‍ക്കാരിനു ജനമധ്യത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞത് .

എന്നാല്‍ ശബരിമല വിഷയമാണ് ലോകസഭ വിജയത്തിന് കാരണമായത്‌ എന്ന് മൂഡമായി  വിശ്വസിച്ചു കോണ്‍ഗ്രസ്‌ പ്രചാരണം നടത്തി.ഏതാണ്ട് കോണ്‍ഗ്രസ്സിനെയും ബി ജെപിയെയും ഒരേ നുകത്തില്‍ കെട്ടാവുന്ന വിധമായിരുന്നു ആ പ്രചാരണം .ഈ അവസരംപരമാവധി  ഉപയോഗിച്ചതില്‍ തെറ്റില്ലെങ്കിലും കോണ്‍ഗ്രസ്‌ പോലെ ഒരു കക്ഷി കുടുതല്‍ ജാഗ്രത കാണിക്കണമായിരുന്നു .ലോക്സഭയിലെ പ്രകടനം ഒരു മതേതര ഇന്ത്യക്കുള്ള കേരളത്തിന്റെ വോട്ട് ആണെന്ന് സംസ്ഥാന നേതൃത്വം   തിരിച്ചറിഞ്ഞില്ല.ആ വോട്ട് നിയമസഭയിലേക്ക് തനിച്ചു മത്സരം നടക്കുമ്പോള്‍ കിട്ടുമെന്ന് കരുതാനാവില്ലല്ലോ.
പകരം പാര്‍ട്ടി തങ്ങളുടെ ശക്തമായ മതേതര സമീപനങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ ശ്രമിക്കണമായിരുന്നു ബി ജെ പി യുമായി അലിഖിത സംഖ്യം ഉണ്ടെന്നു ഇടതു മുന്നണി ആരോപിക്കുമ്പോള്‍ അതിനു മറുപടി കൊടുക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞില്ല .തങ്ങള്‍ ബി ജെപിയെ തറ പറ്റിക്കും എന്ന് സൂചന  നല്‍കാന്‍ നേമത്ത് ഒരു കൊമ്പനെ ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ ,നിര്‍ദ്ദേശിക്കപ്പെട്ട ശശി തരൂരിന് പകരം നന്ദിഗ്രാം മോഡലില്‍ ഉമ്മന്‍ചാണ്ടിയെ ബലികൊടുക്കാനാണ് ചിലര്‍ ശ്രമിച്ചത് .നേട്ടം ആകേണ്ടിയിരുന്ന ഒരു നീക്കം ഒരു പാരയായി മാറി .വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനെ ഇതെല്ലാം രോഷം കൊള്ളിച്ചിരിക്കും 

യഥാര്‍ഥത്തില്‍ കേരളത്തില്‍ എന്‍ ആര്‍ സി ,എന്‍ പി ആര്‍ തുടങ്ങിയ വിവാദവിഷയങ്ങളില്‍ കടുത്ത നിലപാടു വ്യക്തമാകാന്‍ പാര്‍ട്ടി ശ്രമിക്കെണ്ടിയിരുന്നു .അവ ഏതാണ്ട് മറന്ന മട്ടിലായിരുന്നു പാര്‍ട്ടി പ്രചാരണം .
മാത്രമല്ല .ന്യായ പോലെയുള്ള ഐതിഹാസികമായ പാര്‍ട്ടി വാഗ്ദാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ശ്രമമുണ്ടായില്ല .കിറ്റിന്റെയും പെന്‍ഷന്‍ പദ്ധതികളുടെയും പേരില്‍ വോട്ടേ തേടിയ ഇടതു  മുന്നണിയെ നിശബ്ദര്‍ ആക്കാവുന്ന നീക്കം ആയിരുന്നു അത് .

പിണറായിയെ പോലെ അസാധാരണ പ്രതിച്ചായ ഉള്ള നേതാവിനെ നേരിടാന്‍ കരുത്തനായ ഒരു നേതാവ് തന്നെ വേണമെന്ന കാര്യം പാര്‍ട്ടി മുഖ   വിലക്ക് എടൂതില്ല അവസാന നിമിഷമാണ് ഉമ്മന്‍ ചാണ്ടി കൂടി എന്ന തീരുമാനം എത്തുന്നത് . അതാകട്ടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്തത്തെ  ചൊല്ലി തെറ്റിദ്ധാരണ സൃഷ്ട്ടിക്കുകയും ചെയ്തു .ചെന്നിത്തല ഒരു പ്രതിപക്ഷ നേതാവ് എന്ന നിലക്ക് ശക്തമായി പ്രവര്‍ത്തിച്ചു  എങ്കിലും അഭിപ്രായ വോട്ടുകളില്‍ അദ്ദേഹത്തിന്‍റെ നില താഴെ ആയിരുന്നു .
ഒരു പ്രസിഡന്ഷിയല്‍ രീതിയിലേക്ക് തെരഞ്ഞെടുപ്പു പോകുമ്പോള്‍ ശക്തമായ പ്രതിയോഗി ഒരു പ്രധാന ഘടകമായിരുന്നു .ഒരു രാത്രി കൊണ്ടു അങ്ങനെ ഒരാള്‍ ഉദിക്കില്ല .നേതാക്കളുടെ കാര്യത്തില്‍ ദാരിദ്ര്യമില്ലാത്ത ഒരു കക്ഷിയില്‍ എന്ത് കൊണ്ടു ഇതൊന്നും നടക്കുന്നില്ല .നല്ല നേതാവ് ഉണ്ടാകണമെങ്കില്‍ പ്രതിഞാബന്ധമായ നേതൃനിര വേണം അതിനു ഇടക്കിടെ തെരഞ്ഞെടുപ്പു നടക്കണം .ആര്‍ജവവും സാമ്ര്ത്യവുമുള്ള നേതാക്കള്‍ ഉണ്ടാകണം .ജനങ്ങള്‍  അംഗീകരിക്കുന്ന നേതാക്കന്മാര്‍ .പാലക്കാട്ടെ ഷാഫിയെ പോലെ ,തോറ്റിട്ടും തിളങ്ങിയ  ത്രുത്താലയിലെ ബലറാമിനെപോലെ ,വി ഡി സതീശനെ പോലെയുള്ളവര്‍ . കടല്‍ക്കിഴവന്മാരില്‍ നിന്ന് അവര്‍ എത്ര വലിയ ആള്‍ക്കാര്‍ ആണെങ്കിലും പാട്ടിയെ മോചിപ്പിക്കാന്‍ സമയമായി .

നേത്രുത്വത്തില്‍ മാറാം വരുത്തിയത് കൊണ്ടായില്ല .അവര്‍ക്ക് അടിത്തറയുമായും ബന്ധം വേണം ശരിയ്കും തൃണമൂല്‍ ബന്ധം കേരളത്തില്‍ നിന്ന് മാറ്റൊരു മമതയോ മഹുവയോ ഉണ്ടാകുമോ 

ഇടത് മുന്നണിയുടെ വിജയത്തില്‍ വലിയ ശക്തി കുടുബശ്രീയില്‍  ഉള്ള അവരുടെ സ്വാധീനം ആണ് . അത് ഇനിയും  വര്‍ദ്ധികുകയെ ഉള്ളു ഇത്തരം നേട്ടങ്ങള്‍ അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു അധികാരം കിട്ടിയ ഉടനെ അണികളെ കൈവിടുന്ന രാഷ്ട്രീയ സംസകാരത്തിന്റെ പ്രതിഫലമാണ് പരാജയം .ആരാണ് തങ്ങള്‍ക്കൊപ്പം എന്ന് പാര്‍ട്ടി അറിയണം തീഞ്ഞെടുപ്പിലെ പ്രതിച്ചായ മത്സരം മാത്രമല്ല ഇതൊന്നും .
കൂടാതെ  തങ്ങളുടെ കൂടെയുള്ളവരെ ഒപ്പം നിര്ത്ഹാനുള്ള കഴിവും .ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കാന്‍ ആഗ്രഹിച്ച വര്‍ക്ക് വഴങ്ങികൊടുത്ത നേതൃത്വത്തെ പറ്റി എന്ത് പറയാനാണ് .സ്വാര്‍ഥത ആകാമെങ്കിലും അന്തകവിത്ത് ആകാനുള്ള ചിലരുടെ ശ്രമം മുന്നണിയെ നാശത്തിലാക്കും 
പത്തു വര്‍ഷമായി അധികാരത്തിനു പുറത്തു കഴിയുന്ന മുസ്ലിം ലീഗ് എന്നാണു ഇനി വാ തുറക്കുക എന്ന് പറയാന്‍ പറ്റില്ല 
കോണ്‍ഗ്രസ്‌ മുന്നണി ജയിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ .അടിമുടി മാറുക .പിന്നെയൊരു വഴി തെളിയാം .ഇടതു മുന്നണിയുടെ അപചയം അത് ഗുണം ചെയ്യുക ഭൂരിപക്ഷ ധ്രൂവികരണം കാത്തിരിക്കുന്ന ബി ജെ പിയെ ആയിരിക്കും .ഒരു പക്ഷെ അതാവാം ബി ജെ പി വോട്ടുകള്‍ ഇടതു പക്ഷത്തേക്ക് പോയി എന്ന സൂചനകള്‍ തെളിയിക്കുന്നത് .യഥാര്‍ത്ഥ  യുദ്ധം വരുന്നതെയുള്ളൂ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക