-->

kazhchapadu

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

Published

on

പുറത്ത്‌ നിലാവില്‍ മഴ തിമിര്‍ത്ത്‌ പെയ്യുകയാണ്‌. ആശുപത്രി വരാന്തയുടെ മൂലയിലുള്ള കട്ടിലില്‍ ഒരു വൃദ്ധ വയറു വേദന കൊണ്ട്‌ പുളഞ്ഞ്‌ കരയുന്നുണ്ടായിരുന്നു. അവര്‍ കരയാന്‍ തുടങ്ങിയിട്ട്‌ നേരമൊത്തിരിയായി. അതിനാല്‍ ഉറക്കം വരാതെ തലയില്‍ നിന്നും പേന്‍ വലിച്ചെടുത്ത്‌ മുട്ടിക്കൊന്ന്‌ സമയം കളയുകയായിരുന്നു അഴകേശ്വരി. വൃദ്ധയുടെ ഉഛ്വാസ നിശ്വാസങ്ങളില്‍ നിന്നും വേദനയുടെ ആഴം അവള്‍ അളന്നെടുത്തു.

രണ്ട്‌ വയസ്സുള്ള തന്റെ കുഞ്ഞിന്‌ വയറു വേദന വന്നതിനെത്തുടര്‍ന്നാണ്‌ ആശുപത്രിയിലെ ഗാസ്‌ട്രോ വിഭാഗത്തില്‍ അഡ്‌മിറ്റായത്‌. നാളെ ഡിസ്‌ചാര്‍ജ്‌ ആക്കാമെന്ന്‌ ഡോക്ടര്‍ പറഞ്ഞിരുന്നു. കുഞ്ഞിന്‌ ഒരു വയസ്സുള്ളപ്പോള്‍ വാഹനാപകടത്തില്‍ മരിച്ചതാണ്‌ അഴകേശ്വരിയുടെ ഭര്‍ത്താവ്‌. അയാളുടെ മരണ ദിവസവും ഇതു പോലെ നിലാവില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. വിടപറയലിന്റെ, വിരഹത്തിന്റ നിലാമഴ....

വാര്‍ഡിന്റെ ഭിത്തിയിലൂടെ ഓടി നടക്കുന്ന ഗൗളി ഇടക്കിടെ ചിലക്കുന്നുണ്ട്‌. തന്റെ ഭര്‍ത്താവ്‌ മരണപ്പെടുന്നതിനു മുന്‍പ്‌ മകളുടെ മൂര്‍ദ്ധാവില്‍ പല്ലി വീണിരുന്നു.ഗൗളീശാസ്‌ത്രമനുസരിച്ച്‌ മൂര്‍ദ്ധാവില്‍ പല്ലി വീണാല്‍ പിതൃസ്ഥാനീയര്‍ മരിക്കുമെന്നാണ്‌. ഗൗളീശാസ്‌ത്രം പിഴച്ചില്ല. അത്‌ സംഭവിക്കുക തന്നെ ചെയ്‌തു.

കുട്ടിക്കാലത്ത്‌ പല്ലി വരാതിരിക്കാന്‍ ചുവരില്‍ മയില്‍പ്പീലി പതിച്ചു വെക്കാറുണ്ടായിരുന്നു. എന്നാല്‍ ആ വിശ്വാസത്തെ തൃണവല്‍ക്കരിച്ചുകൊണ്ട്‌ പല്ലികള്‍ സുലഭമായി ചുവരിലൂടെ ഓടി നടക്കാറുണ്ട്‌. സത്യം പറയുന്നത്‌ കേട്ടാല്‍ പല്ലി ചിലക്കുമെന്ന്‌ പറഞ്ഞ്‌ കേള്‍ക്കുന്നു. എന്നാല്‍ പ്രതീക്ഷിക്കുന്ന സമയത്ത്‌ പല്ലി ചിലക്കാത്തതില്‍ ദേഷ്യമുണ്ട്‌ പല്ലികളോടവള്‍ക്ക്‌.

ഇതെല്ലാം അന്ധവിശ്വാസമാണെന്ന്‌ മനസ്സില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭര്‍ത്താവ്‌ മരിച്ചത്‌ ഓര്‍മയില്‍ വരും. അന്നേരം പല്ലി വര്‍ഗത്തോടുതന്നെ ഒരു വെറുപ്പ്‌ ഉളവാകും. പല്ലിയാണ്‌ തന്റെ ഭര്‍്‌ത്താവിന്റെ ജീവന്‍ കവര്‍ന്നെടുത്തത്‌ എന്നു വരെ തോന്നും.

ടിവിയില്‍ അഴിമതിയില്‍ പെട്ട രാഷ്ട്രീയ നേതാവിന്റെ സംസാരത്തിനിടയില്‍ ചുവരിലിരിക്കുന്ന പല്ലി ചിലച്ചാല്‍ അത്‌ സത്യമാണെന്നുതന്നെ അഴകേശ്വരി വിശ്വസിച്ചു. ഗൗളീശാസ്‌ത്രത്തെ അവള്‍ക്ക്‌ വിശ്വാസമാണ്‌.

പാതിരാവേറെയായി, മഴ ശമിക്കുന്ന മട്ടില്ല. വരാന്തയുടെ മൂലയില്‍ നിന്നും ഞരക്കം നിന്നു കഴിഞ്ഞിരിക്കുന്നു. ചെറുപ്പക്കാരായ രണ്ട്‌ ഡോക്ടര്‍മാരും ഒരു നഴ്‌സും കൂടി നിന്ന്‌ വൃദ്ധയുടെ പള്‍സ്‌ നോക്കുന്നു, നെഞ്ചില്‍ ആഞ്ഞ്‌ അമര്‍ത്തുന്നു. ഇല്ല; അനക്കമില്ല. ഞരക്കം  അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. ആരൊക്കെയോ ആര്‍ത്തു കരഞ്ഞു.

അഴകേശ്വരി പേന്‍ എടുക്കുന്നത്‌ നിര്‍ത്തി തന്റെ നീണ്ട മുടി വാരിക്കെട്ടി. ഒരിക്കല്‍ ഇതുപോലെ തന്നേയും മരണം കവര്‍ന്നെടുക്കുമെന്ന്‌ അവളോര്‍ത്തു. അതിനു മുന്‍പ്‌ തന്റെ മകളെ പഠിപ്പിണം, വിവാഹം ചെയ്‌തയക്കണം.

സ്‌കൂളില്‍ പറഞ്ഞയക്കുകയാണെങ്കില്‍, അദ്ധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നു. വിവാഹം ചെയ്‌തയക്കുകയാണെങ്കില്‍ ഭാര്യയെ ഭര്‍ത്താവ്‌ പാമ്പിനെക്കൊണ്ട്‌ കടിപ്പിക്കുന്നു. അങ്ങനെ എത്രയെത്ര വാര്‍ത്തകളാണ്‌ ചുറ്റിലും!

തന്റെ കുഞ്ഞിന്‌ ആ ഗതി വരാതിരിക്കുവാന്‍ ഒരു നിമിഷം കണ്ണടച്ചുകൊണ്ട്‌ അവള്‍ പ്രാര്‍ഥിച്ചു. തനിക്കുള്ളത്‌ പെണ്‍കുഞ്ഞാണ്‌ അവള്‍ക്ക്‌ വേണ്ട സുരക്ഷ ലഭിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ്‌ നന്‍മയുള്ള സമൂഹം വാര്‍ത്തെടുക്കണം. അവള്‍ മന്ത്രിച്ചു...

ചുവരിലെ മനോഹരമായ ചിത്രശലഭത്തെ പോലെ, പല്ലിക്ക്‌ ഭക്ഷണമാകാന്‍ പോകുന്ന ഇരയെപ്പോലെ എത്രയെത്ര പെണ്‍കുട്ടികള്‍! തന്റെ മകള്‍ക്ക്‌ സുരക്ഷ വേണം, തന്റേതെന്നല്ല എല്ലാ പെണ്‍കുട്ടികള്‍ക്കും സുരക്ഷവേണം. അഴകേശ്വരി പിറുപിറുത്തു. അപ്പോഴേക്കും ആ നിശാശലഭത്തെ തടിച്ചു കൊഴുത്ത ഒരു പല്ലി ഭക്ഷണമാക്കിക്കഴിഞ്ഞിരുന്നു.

-----

സ്വാതി കെ.
കൊട്ടാരത്ത് 
എടപ്പാൾ 

Facebook Comments

Comments

 1. Adarsh S J

  2021-05-09 15:49:19

  Nice

 2. Anaina vinod

  2021-05-09 15:09:08

  Good one ❤

 3. ALAN GEO GILSON

  2021-05-09 04:26:38

  Nice👌

 4. Sruthi Kottarath

  2021-05-08 06:53:18

  Nice....!

 5. Roshan

  2021-05-08 06:51:07

  അടിപൊളി 😍😍😍😍

 6. Vibin

  2021-05-08 06:05:22

  Very good story dear swathi

 7. LINCY JOSEPH

  2021-05-08 05:08:10

  നല്ല എഴുത്ത്

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

പുലർവാനിൽ തെളിയുന്ന നക്ഷത്രം (ശ്രീദേവി കെ ലാൽ, കഥാ മത്സരം)

മാംഗല്യം (ഡോ. വീനസ്, കഥാ മത്സരം)

മൃഗയ (രതീഷ് ചാമക്കാലായിൽ, കഥാ മത്സരം)

View More