-->

Gulf

'മാതൃദീപം' മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച പ്രകാശനം ചെയ്യും

Published

on



ലണ്ടന്‍: ലോകം മുഴുവന്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങളിലൂടെ ജനങ്ങള്‍ ഇപ്പോള്‍ കടന്നു പോകുമ്പോള്‍ പരിശുദ്ധ ദൈവ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ടുള്ള 'മാതൃദീപം' ആല്‍ബത്തിലെ 'നീ തുണയേകണമേ.. ലോക മാതേ'.....എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ മരിയന്‍ പ്രാര്‍ത്ഥനാഗാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് പ്രകാശനം ചെയ്യുന്നു. തദവസരത്തില്‍ യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാര്‍ പിള്ള, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ്, കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ്, യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റും സേവനം യുകെ മുന്‍ ചെയര്‍മാനുമായ ഡോ. ബിജു പെരിങ്ങത്തറ എന്നിവര്‍ ആശംസകള്‍ നേരും. ഗായിക ആനി അലോഷ്യസിന്റെ പിതാവും ആല്‍ബത്തിന്റെ ഗാനരചയിതാവുമായ അലോഷ്യസ് ഗബ്രിയേല്‍ കൃതജ്ഞത പ്രകാശിപ്പിക്കും . യുകെയിലെ അറിയപ്പെടുന്ന കലാകാരി ദീപാ നായര്‍ അവതാരകയായി എത്തി ചടങ്ങിന് മികവേകും.

യുക്മ കലാതിലകം ആനി അലോഷ്യസ് ആലപിച്ച 'മാതൃ ദീപം' എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ആല്‍ബം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാതൃ ഭക്തിയുടെ നിറവില്‍ അതീവമായ മനോഹാരിതയില്‍ ഭക്തി സാന്ദ്രമായ ദൃശ്യാവിഷ്‌കരണം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട യുകെയിലെ അറിയപ്പെടുന്ന ഗായികയായ ആനി അലോഷ്യസാണ് പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ ഭക്തി ഗാനം ആലപിച്ചിരിക്കുന്നത്. ആനിയുടെ പിതാവ് അലോഷ്യസ് ഗബ്രിയേല്‍ ആണ് ഈ ആല്‍ബത്തിലെ ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹരീഷ് പാലയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഓര്‍ക്കസ്‌ട്രേഷന്‍ ലിജോ ലീനോസ്. ക്യാമറ - എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ജെയ്‌സണ്‍ ലോറന്‍സും തോമസ് കളപ്പുരയിലും ചേര്‍ന്നാണ്.

കത്തോലിക്കാ വിശ്വാസികള്‍ ദൈവമാതാവിനോടുള്ള വണക്കമാസം ആയിട്ട് ഭക്തിപൂര്‍വം ആചരിക്കുന്ന മെയ് മാസത്തിന്റെ ആദ്യ സുദിനത്തില്‍ തന്നെ 'മാതൃ ദീപം' എന്ന പേരില്‍ പരിശുദ്ധ ദൈവമാതാവിനോടുള്ള ഈ പ്രാര്‍ത്ഥനാഗീതം പ്രകാശനം ചെയ്യുവാനും ഈ ഒരു ഗാനം ആലപിക്കുവാനും സാധിച്ചത് ദൈവാനുഗ്രഹമായി കരുതുകയാണെന്ന് ഗായികയായ ആനി അലോഷ്യസ് പറഞ്ഞു.


യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലോത്സവത്തില്‍ രണ്ടു തവണ കലാതിലകവുമായി തിരഞ്ഞെടുത്തിട്ടുള്ള ആനി അലോഷ്യസ് കര്‍ണാട്ടിക് മ്യൂസിക്കും , വെസ്റ്റേണ്‍ മ്യൂസിക്കും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ആനിയുടെ സഹോദരന്‍ ടോണി അലോഷ്യസ് തുടര്‍ച്ചയായി രണ്ടു തവണ യുക്മ കലാപ്രതിഭയായി തിരഞ്ഞെടുത്തിട്ടുള്ള വളര്‍ന്നുവരുന്ന യുകെയിലെ മികച്ച യുവ കലാ പ്രതിഭയുമാണ്. പിതാവ് അലോഷ്യസ്, മാതാവ് ജിജി, സഹോദരന്‍ ടോണി എന്നിവരോടൊപ്പം ലണ്ടനിലെ ലൂട്ടനില്‍ താമസിക്കുന്ന ആനി അലോഷ്യസ് അയില്‍സ്ബറി ഗ്രാമര്‍ സ്‌കൂളിലെ എ ലെവല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്.

കഴിഞ്ഞവര്‍ഷം യുകെ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ കൊറോണ മഹാമാരിയുടെ ഫലമായി അതിജീവനത്തിന്റെ പാതയിലൂടെ കടന്നു പോയ സമയത്ത് രോഗബാധിതരായവര്‍ക്ക് വേണ്ടിസ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി ലോകം മുഴുവനിലുമുള്ള ആരോഗ്യ മേഖലകളില്‍ ജോലിചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദി തുടര്‍ച്ചയായി നാലു മാസം സംഘടിപ്പിച്ച 'Let's Break It Together' എന്ന ലൈവ് ടാലന്റ് ഷോയിലും ആനി അലോഷ്യസും സഹോദരന്‍ ടോണി അലോഷ്യസും പങ്കെടുത്ത് മികവാര്‍ന്ന കലാപരിപാടി നടത്തി ലോക മലയാളികളായ സംഗീതസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വ്യത്യസ്തമായ സംഗീത ഉപകരണങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള കുട്ടികളായ കലാപ്രതിഭകളെ ഉള്‍പ്പെടുത്തി നടത്തിയ ലൈവ് ടാലന്റ് ഷോയില്‍ ആനി അലോഷ്യസും സഹോദരന്‍ ടോണി അലോഷ്യസും ചേര്‍ന്ന് വിവിധ സംഗീത ഉപകരണങ്ങളില്‍ നാദവിസ്മയം തീര്‍ത്തു നടത്തിയ കലാവിരുന്ന് വീക്ഷിക്കുവാന്‍ പതിനായിരക്കണക്കിന് സംഗീതാസ്വാദകരാണ് എത്തിയത്.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമായ സ്ട്രീംയാര്‍ഡിലൂടെ നടത്തുന്ന 'മാതൃദീപം' ആല്‍ബം പ്രകാശനച്ചടങ്ങ് താഴെ കൊടുത്തിരിക്കുന്ന യുക്മയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജായ 'യുക്മ(UUKMA)' ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. എല്ലാവരെയും മഹനീയമായ ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുകയും സാന്നിധ്യം കൊണ്ട് ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ ദേശീയസമിതി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
https://www.facebook.com/uukma.org/

റിപ്പോര്‍ട്ട് :അലക്‌സ് വര്‍ഗീസ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡെല്‍റ്റ വകഭേദം: ജര്‍മനിയില്‍ ആശങ്ക വര്‍ധിക്കുന്നു

സേവനം യുകെയുടെ ചതയദിന പ്രാര്‍ഥന ജൂണ്‍ 29 ന്

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് ജര്‍മനി ജൂലൈ 28 വരെ നീട്ടി

ജന്മനാടിന് കൈത്താങ്ങായി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കഹൂട്ട് ക്വിസ് മത്സരം

ഷെങ്കന്‍ വിസ നല്‍കിയതില്‍ വന്‍ ഇടിവ്

ദരിദ്ര രാജ്യങ്ങള്‍ ഒരു ബില്യന്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്ത് ജി7 ?ഉച്ചകോടി

സീറോ മലബാര്‍ സഭയുടെ ഹെല്‍പ്പ് ഇന്ത്യ- കോവിഡ് ഹെല്‍പ്പ് ആദ്യഘട്ട സഹായം കൈമാറി

ഇന്ത്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി; ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍

ജര്‍മനി ഡിജിറ്റല്‍ ഹെല്‍ത്ത് പാസ് പുറത്തിറക്കി

സെഹിയോന്‍ മിനിസ്ട്രിയുടെ ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍ 12 ന്

അസ്ട്രാ സെനേക്ക വാക്‌സിനേഷനെ തുടര്‍ന്ന് ലൈപ്‌സിഷില്‍ മധ്യവയസ്‌കന്‍ മരിച്ചു

കേരളത്തിന് കൈതാങ്ങാകാന്‍ സമീക്ഷ യുകെയുടെ ബിരിയാണിമേള ജൂണ്‍ 19, 20 തീയതികളില്‍

ഓക്‌സ്ഫഡ് കോളജിലെ പൊതുമുറിയില്‍നിന്ന് രാജ്ഞിയുടെ ചിത്രം നീക്കാന്‍ വോട്ടെടുപ്പ്

ദേശീയ അഖണ്ഡ ജപമാല യജ്ഞത്തില്‍ പങ്കാളിയാകാന്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കഹൂട്ട് ക്വിസ് മത്സരം ജൂണ്‍ 13 ന്

ജര്‍മനിയില്‍ ചെറുപ്പക്കാര്‍ക്ക് വാക്‌സിനേഷന്‍ ജൂണ്‍ 7 മുതല്‍

ഇറ്റലിയില്‍ മലയാളി നഴ്‌സ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

നാടിനൊരു പള്‍സ് ഓക്‌സിമീറ്റര്‍; നിങ്ങള്‍ക്കും പങ്കാളിയാകാം

ജര്‍മനിയില്‍ റിക്കാര്‍ഡ് വാക്‌സിനേഷന്‍

നാടിനൊരു പള്‍സ് ഓക്‌സിമീറ്റര്‍' പദ്ധതിയില്‍ ഡബ്ല്യുഎംസി യോടൊപ്പം നിങ്ങള്‍ക്കും പങ്കാളിയാകാം

കോവിഡ് മഹാമാരിയില്‍ കേരളത്തിന് കൈത്താങ്ങാകുവാന്‍ സമീക്ഷ

അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ജൂണ്‍ 2,3,4 തീയതികളില്‍

യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 23 ന്

ഇടതുപക്ഷ വിജയദിനം ആഘോഷമാക്കി സമീക്ഷ യുകെ

പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുക'

പരിശുദ്ധ അമ്മയോടുള്ള മേയ് മാസ വണക്കത്തില്‍ അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍

യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

മാതൃദീപം - ആല്‍ബം പ്രകാശനം ചെയ്തു

രാജു സ്റ്റീഫന്റെ ദേഹവിയോഗത്തില്‍ മനംനൊന്ത് ഗ്ലാസ്‌ഗോ മലയാളി സമൂഹം

റഹ്മെ, കോവിഡിനെതിരെ ജാഗരണ പ്രാര്‍ത്ഥനയുമായി ബ്രിട്ടനിലെ മലങ്കര കത്തോലിക്കാ സഭ

View More