Image

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

Published on 04 May, 2021
പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

കുവൈറ്റ് സിറ്റി : കോവിഡ് വാക്‌സിനുകള്‍ നല്‍കുന്നതിലുള്ള ഇടവേള ദീര്‍ഘിപ്പിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിലുണ്ടായ കാലതാമസമാണ് ഇപ്പോഴത്തെ നീക്കത്തിന് കാരണമെന്ന് കരുതുന്നു.

ഫൈസര്‍ വാക്‌സിന്‍ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറു ആഴ്ചയായും ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇടവേള 3 മുതല്‍ നാലുമാസം വരെ ദീര്‍ഘിപ്പിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകമാകും. അതിനിടെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി ഇടവേള നീട്ടുന്നത് വാക്‌സിനേഷന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും ആഗോള അടിസ്ഥാനത്തിലുള്ള വാക്‌സിന്‍ രംഗത്തെ പുരോഗതി നോക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക