Image

ഒടിയന്റെ കഥയുമായെത്തുന്ന ;കരുവ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published on 04 May, 2021
ഒടിയന്റെ കഥയുമായെത്തുന്ന ;കരുവ്; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി


മലയാളത്തില്‍ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന 'കരുവ് ' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മലയാള സിനിമയിലെ പ്രമുഖര്‍ ചേര്‍ന്ന് പുറത്തിറക്കി. പുതുമുഖങ്ങള്‍ക്കാണ് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതയായ ശ്രീഷ്മ ആര്‍ മേനോനാണ് നിര്‍വഹിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് കരുവ് നിര്‍മ്മിക്കുന്നത്.

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായികയാവുന്നു എന്ന പ്രത്യേകതയുള്ള കരുവ് പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹാരി മോഹന്‍ദാസ് എഡിറ്റിങ്ങും, റോഷന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗഡില്യ പ്രൊഡക്ഷന്‍സ്, പ്രോജക്ട് ഡിസൈനര്‍- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരന്‍, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരണ്‍ പെരുമ്പാവൂര്‍, പി.ആര്‍.ഒ- പി. ശിവപ്രസാദ്, സ്റ്റില്‍സ്- വിഷ്ണു രഘു, ഡിസൈന്‍- അരുണ്‍ കൈയ്യല്ലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

പുതുമുഖങ്ങളെ കൂടാതെ വൈശാഖ് വിശ്വനാഥന്‍, സ്വാതി ഷാജി, ഷോബി തിലകന്‍, സുമേഷ് സുരേന്ദ്രന്‍, കണ്ണന്‍ പട്ടാമ്പി, വിനു മാത്യു പോള്‍, റിയാസ് എം.ടി, സായ് വെങ്കിടേഷ് ,കുളപ്പുള്ളി ലീല, സ്വപ്ന നായര്‍, സുധീര്‍ ഇബ്രാഹീം, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.ചിത്രം മെയ് മാസത്തോടെ പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക