Image

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

Published on 05 May, 2021
 ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ


ജിദ്ദ : വര്‍ഗീയതയുടെയും, ഗീബല്‍സിയന്‍ രാഷ്ട്രീയക്കാരുടെയും മുകളില്‍ കേരളം നേടിയ ഐതിഹാസിക വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കേരളം പിടിച്ചെടുക്കാന്‍ ശരണം വിളിയോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കമിട്ട് കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാനാണ് പ്രധാനമന്ത്രി മോഡി ശ്രമിച്ചത്.

ശബരിമലയുടെ പേരില്‍ ഹിന്ദുത്വ വികാരം ആളികത്തിക്കാനും മറു ഭാഗത്ത് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ എന്നിവയുമായി ചേര്‍ന്ന് ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണത്തിനുമാണ് യുഡിഎഫും ശ്രമിച്ചത്. അധികാരത്തിലെത്താന്‍ എന്ത് ഹീനമാര്‍ഗവും അവലംബിക്കാന്‍ ഈ ഇരുട്ടിന്റെ ശക്തികള്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. കേരളജനത ഇത് തിരിച്ചറിയുകയും കനത്ത തിരിച്ചടി നല്‍കുകയും ചെയ്തു. ഈ തെരെഞ്ഞെടുപ്പ് വിധി മതനിരപേക്ഷ രാഷ്ട്രീയത്തിനും, വികസനരാഷ്ട്രീയത്തിനും, ഇടത്പക്ഷ ബദല്‍ നയത്തിനും അങ്ങേയറ്റം കരുത്ത് നല്‍കുന്നതാണ്. മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തിപ്പിടിച്ച ഈ പോരാട്ടത്തില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങളെയും ജിദ്ദ നവോദയ അഭിവാദ്യം ചെയ്യുന്നു.


വിജയാഹ്ലാദ സമ്മേളനത്തില്‍ പ്രസിഡണ്ട് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. ശ്രീകുമാര്‍ മാവേലിക്കര(ജനറല്‍ സെക്രട്ടറി )സി. എം അബ്ദുറഹ്മാന്‍,
ഗോപി മന്ത്രവാദി, ശിഹാബ് മക്ക, ഫിറോസ് മുഴുപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. ആസിഫ് കരുവാറ്റ സ്വാഗതവും സലാഹുദ്ധീന്‍ നന്ദിയും പറഞ്ഞു

റിപ്പോര്‍ട് : മുസ്തഫ കെ. ടി പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക