Image

ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു

Published on 05 May, 2021
ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ?; പാര്‍വതി ചോദിക്കുന്നു


തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. ബംഗാളില്‍ എന്താണ് നടക്കുന്നത്? അധികാരത്തോടൊപ്പം ഉണ്ടാകേണ്ട ഉത്തരവാദിത്വം എന്തേ? മനുഷ്യത്വരഹിതമായി ഉപദ്രവിക്കപ്പെടുമ്പോള്‍ നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്.- പാര്‍വതി ട്വീറ്റ് ചെയ്തു. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ നടക്കുന്ന അക്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു.  തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഒന്‍പത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക