Image

നീയേ സാക്ഷി (കവിത: രേഖാ ഷാജി)

Published on 06 May, 2021
നീയേ സാക്ഷി (കവിത: രേഖാ ഷാജി)
കാലചക്രമേ
നീയേ സാക്ഷി
കൈ പിടിച്ചു നടന്ന
സഹോദര്യത്തിൻ
ബാല്യകാലം.
മതാന്ധകാരമില്ല
വർഗ്ഗീയ വിഷമൊട്ടുമില്ല
ലോകമതിവേഗം
ഗമിക്കുമ്പോൾ
മാറുന്നു
മനുഷ്യ മനസ്സുകൾ.
പരസ്പരം
പൊരുതുന്നു
സ്നേഹ ശുന്യരായി.
ഉടലെടുക്കുന്നു
ജാതിസ്പർദ്ധകൾ
കാലചക്രമേ
നീയേ സാക്ഷി..
നീ നൽകി നോവായ്
 മഹാമാരിയായി
കെടുതി വറുതി
പുഞ്ചിരിമായ്ച്ച
മുഖാവരണവും.
കാലമേ  
നീയേ  സാക്ഷി.
പഴമ തൻ
പെരുമയെ
തിരികെ വിളിക്കുന്നു
മാനവരാശി.
നന്മതൻ
പ്രകാശഗോപുരത്തിലെങ്ങോ
സ്നേഹത്തിൻ
വിത്തുകൾ പാകുന്നത്
സാക്ഷിയാകാൻ
നാം കൊതിയോ ടെ
കാത്തിരിക്കുന്നു
നിശബ്ദമായ്
തികച്ചും ശാന്തരായ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക