Image

ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു

Published on 06 May, 2021
ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു


മുംബൈ: ലുഡോ, കാര്‍വാന്‍ എന്നീ സിനിമകളുടെ എഡിറ്റര്‍ അജയ് ശര്‍മ അന്തരിച്ചു. കൊവിഡ് ബാധയെത്തുടര്‍ന്ന് ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് രണ്ട് ആഴ്ചയായി അദ്ദേഹം ഐസിയുവിലായിരുന്നു.

ഒരു പതിറ്റാണ്ടോളം ഹിന്ദി ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു അജയ് ശര്‍മ. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം ബോളിവുഡില്‍ വലിയ ഞെട്ടല്‍ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ചെറിയ കാലം കൊണ്ടുതന്നെ മികച്ച ഒരുപാട് സിനിമകളില്‍ പ്രവര്‍ത്തിച്ച് ശ്രദ്ധനേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലുഡോ, കാര്‍വാന്‍, ജഗ്ഗാ ജാസൂസ്, തും മിലേ, ഇന്ദു കി ജവാനി എന്നിവയാണ് അജയ് ശര്‍മയുടെ പ്രധാനപ്പെട്ട സിനിമകളില്‍ ചിലത്. തപ്‌സി പന്നു നായികയായി എത്തുന്ന രശ്മി റോക്കറ്റ് ആണ് അവസാനമായി പ്രവര്‍ത്തിച്ച ചിത്രം. സംവിധായകന്‍ അനുരാഗ് ബസു, തിരക്കഥാകൃത്ത് അനിരുദ്ധ് ഗുഹ തുടങ്ങിയവര്‍ ട്വിറ്ററിലൂടെ വിയോഗകുറിപ്പുകള്‍ രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക