Image

കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു

Published on 06 May, 2021
കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു
സാന്‍ഫ്രാന്‍സിസ്‌കോ: അവിഭക്ത ഫൊക്കാന പ്രസിഡന്റായിരുന്ന കളത്തില്‍ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി പാപ്പച്ചന്‍, 83, കേരളത്തില്‍ അന്തരിച്ചു.

സംസ്‌കാരം ചേര്‍ത്തല പാലൂത്തറ സെന്റ് ജെയിംസ് ചര്‍ച്ചില്‍ മെയ് ഏഴിനു നടക്കും.

ഏക പുത്രന്‍ സാക്ക് (സക്കറിയ-43) പാപ്പച്ചന്‍ മൂന്നു വര്ഷം മുൻപ് നിര്യാതനായി. കണക്ടിക്കട്ടിലുള്ള പാമെല അറക്കല്‍ ആണു പുത്രി.  അലന്‍ അറക്കല്‍ മരുമകനാണ്  

മേരിക്കുട്ടി പാലാ വെള്ളപ്പള്ളി കുടുംബാംഗം. 

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ (മങ്ക)  സ്ഥാപക പ്രസിഡന്റായിരുന്നു കളത്തില്‍ പാപ്പച്ചന്‍. ഫോമാ ലാസ് വേഗസ് കണ്‍ വന്‍ഷന്റെ ചെയറും. ഏതാനും വര്‍ഷമായി കൊച്ചി തമ്മനത്താണു താമസം.

മേരിക്കുട്ടി പാപ്പച്ചനും സംഘടനയുടെ സജീവാംഗമായിരുന്നുവെന്ന് മങ്കയുടെ അനുശോചനത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക