Image

പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് 

Published on 07 May, 2021
പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് 

ചിക്കാഗോ: കാലം ചെയ്ത മാർത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 2004-ൽ ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവൻഷനിൽ പങ്കെടുക്കുയുണ്ടായി. ഡോ. എം. അനിരുദ്ധനായിരുന്നു  ഫൊക്കാന പ്രസിഡന്റ്.

അന്ന്  പിന്നീട് ഫൊക്കാന പ്രസിഡന്റായ മറിയാമ്മ പിള്ളയുടെ വീട്ടിൽ വന്ന അദ്ദേഹം പ്രവാസികളെ നാട്ടിലുള്ളവർ പിഴിയുന്നത് സംബന്ധിച്ച് സരസമായി പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. ഒരു കാലത്ത്  പ്രവാസി എത്തിയാൽ അയാളുടെ പക്കലുള്ള ഫോറിൻ വസ്തുക്കൾ അടിച്ചെടുക്കാൻ ബന്ധുമിത്രാദികൾ  ഓടിയെത്തും. ഒടുവിൽ എല്ലാം തന്നെ പെറുക്കി  കൊടുത്ത് നിസ്വനായി പോകുന്ന പ്രവാസിയെ ചിലർ എയർപോർട്ട് വരെ അനുഗമിക്കും. അവശേഷിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അത് കൂടി കരസ്ഥമാക്കുകയാണ് ലക്ഷ്യം. ഒരിക്കൽ ഒരു പ്രവാസി സഹികെട്ട് പറഞ്ഞു 'ഇനിയിപ്പോൾ തരാൻ അണ്ടർ വെയർ' മാത്രമേയുള്ളുവെന്ന്.

കേരളം എന്തായാലും അന്നത്തെ കാലത്തിൽ നിന്നൊക്കെ ഒത്തിരി മാറിപ്പോയി. വിദേശത്തു കിട്ടുന്ന എല്ലാം തന്നെ നാട്ടിലും കിട്ടും. ഫോറിൻ കമ്പം ഇപ്പോൾ കുറഞ്ഞു. മിക്ക പ്രവാസികളേക്കാൾ മെച്ചപ്പെട്ട നിലയിലാണ് നാട്ടിൽ നല്ലൊരു പങ്ക് ജീവിക്കുന്നതും.

തിരുമേനി റാന്നി ഭദ്രാസനത്തിൽ വൈദികനായിരിക്കുന്ന കാലം മുതൽ കുടുംബവുമായുള്ള ബന്ധം  മറിയാമ്മ പിള്ള അനുസ്മരിച്ചു. തന്റെ പിതാവിന്റെ സംസ്കാര  ചടങ്ങിൽ കാർമ്മികനായതും   പുത്രിയുടെ മാമോദീസ നടത്തിയതും തിരുമേനിയാണ്.

തിരുമേനിയുടെ  നൂറാം ജന്മവാർഷികം ആഘോഷിച്ചപ്പോൾ അമേരിക്കൻ മലയാളികളെയും ഫൊക്കാനയെയും പ്രതിനിധീകരിച്ചവരിൽ  ഒരാൾ മറിയാമ്മ  പിള്ള ആയിരുന്നു.

തിരുമേനിയുടെ സ്നേഹ വാത്സല്യങ്ങൾ അറിഞ്ഞ നിരവധി പേര് അമേരിക്കയിലുണ്ട്. മുൻ മേയർ ജോൺ   എബ്രഹാം രണ്ട് മൂന്നു വര്ഷം മുൻപ് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ മുറിയിൽ  ക്രിസ്തുവിന്റെ രൂപം കാണുകയുണ്ടായി. അത് സംബന്ധിച്ച്  തിരുമേനിയുടെ വിശദീകരണം ശ്രദ്ധേയമായിരുന്നു. എല്ലാവര്ക്കും സമ്മതനായ തിരുമേനിക്ക് തുല്യം മറ്റൊരാൾ ഇല്ലാത്തതിനാൽ ആ വിടവ് നികത്താനാവാതെ  തുടരുമെന്ന് ജോൺ  എബ്രഹാം ചൂണ്ടിക്കാട്ടി. 

പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് പ്രവാസികളെ പിഴിയുന്നതിനെപ്പറ്റി വലിയ മെത്രാപോലീത്ത പറഞ്ഞത് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക