Image

പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുക'

Published on 07 May, 2021
 പ്രവാസികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം നല്‍കുക'

റോം: വിദേശ രാജ്യങ്ങളിലേക്ക് വാക്‌സീന്‍ സ്വീകരിച്ചവരെ മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രവാസികളെ ഏറെ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സീന്‍ ഉത്പാദക രാജ്യമായ ഇന്ത്യയില്‍ വാക്‌സീന്റെ ലഭ്യത പരിമിതമായത്, കുറച്ചു ദിവസത്തെ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.

ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്കും അടിയന്തരമായി വാക്സിന്‍ ലഭിക്കാന്‍ വേണ്ട നടപടി കേരള സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് യുറോപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ ജെജി മാന്നാര്‍ ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക