Image

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

Published on 07 May, 2021
ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി


കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറല്‍ മഹാ ബാര്‍ജെസ് അല്‍ ബാര്‍ജെസുമായി കൂടിക്കാഴ്ചനടത്തി.

കോവിഡ് 19 പാന്‍ഡെമിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും മെഡിക്കല്‍ ഓക്‌സിജന്‍ അടക്കം അടിയന്തര മെഡിക്കല്‍ ദുരിതാശ്വാസ വിതരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ചചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈത്ത് പ്രതിനിധികളും കൂടികാഴ്ചയില്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക