Image

ഓക്സിജന്‍ പ്രതിസന്ധി പരിഹരിച്ചു; 3 മാസത്തിനകം ഡല്‍ഹിയില്‍ എല്ലാവര്‍ക്കും വാക്സിന്‍ - കെജ്രിവാള്‍

Published on 07 May, 2021
ഓക്സിജന്‍ പ്രതിസന്ധി പരിഹരിച്ചു; 3 മാസത്തിനകം ഡല്‍ഹിയില്‍ എല്ലാവര്‍ക്കും വാക്സിന്‍ - കെജ്രിവാള്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മൂന്ന് മാസത്തിനകം ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.

നിലവില്‍ ഡല്‍ഹിയില്‍ ഓക്‌സിന്‍ ദൗര്‍ലഭ്യമില്ല. രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനായി മതിയായ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. ദിവസേന ഡല്‍ഹിയിലെ രണ്ട്-നാല് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദേശം നല്‍കി. ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യസെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,832 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 341 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 24.92 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 91,000ത്തിലേറേ പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക