Image

ഗുസ്തി താരത്തിന്റെ മരണം: ഒളിംപ്യന്‍ സുശീലിനായി തിരച്ചില്‍

Published on 08 May, 2021
ഗുസ്തി താരത്തിന്റെ മരണം: ഒളിംപ്യന്‍ സുശീലിനായി തിരച്ചില്‍
ന്യൂഡല്‍ഹി: സംഘട്ടനത്തെത്തുടര്‍ന്ന് ജൂനിയര്‍ നാഷനല്‍ ചാംപ്യനായ ഗുസ്തിതാരം കൊല്ലപ്പെട്ട കേസില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനായി തിരച്ചില്‍ തുടരുന്നു. സുശീല്‍കുമാറിന്റെ വീട്ടിലും സമീപ സംസ്ഥാനങ്ങളിലും ഡല്‍ഹി പൊലീസ് തിരച്ചില്‍ നടത്തി. സുശീല്‍കുമാറും ആക്രമണത്തിനുണ്ടായിരുന്നുവെന്ന് പരുക്കേറ്റ ഗുസ്തിതാരം മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതി ചേര്‍ത്തത്.

ജൂനിയര്‍ ചാംപ്യന്‍ സാഗര്‍ റാണ(23)യാണ് കൊല്ലപ്പെട്ടത്. സോനു മഹല്‍, അമിത് എന്നിവര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിയിലെ ഛത്രസാല്‍ സ്‌റ്റേഡിയത്തിനു പുറത്തെ പാര്‍ക്കിങ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. ഡല്‍ഹി സര്‍ക്കാരില്‍ സ്‌പോര്‍ട്‌സ് ഓഫിസറായ സുശീല്‍ കുമാറിന്റെ ഓഫിസും ഈ സ്‌റ്റേഡിയത്തിലാണ്.

ജൂനിയര്‍ താരങ്ങളായ സാഗര്‍, അമിത്, സോനു എന്നിവരും റോത്തക്ക് സര്‍വകലാശാല വിദ്യാര്‍ഥിയായ പ്രിന്‍സ് ദലാല്‍, അജയ്, സുശീല്‍ കുമാര്‍ എന്നിവരുമായി വാക്കു തര്‍ക്കവും സംഘട്ടനവുമുണ്ടായി. സ്‌റ്റേഡിയത്തിനു സമീപം സുശീലിന്റെ പരിചയത്തിലുള്ള വീട്ടിലെ താമസക്കാരാണ് പ്രിന്‍സും അജയുമെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ സാഗര്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക