ഇടത് മുന്നണി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത് ആഘോഷിക്കാനാണ് ഇന്നലെ മുന്നണി സംസ്ഥാനത്ത് വിജയദിനാഘോഷം നടത്തിയത്. വീടുകളിലും പാര്‍ട്ടി ഓഫീസുകളിലുംആണ് ഇടത് മുന്നണി പ്രവര്‍ത്തകര്‍ ആഘോഷം നടത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ നേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഏറെ ചര്‍ച്ചയായത് ഇടത് നേതാക്കളുടെ ആഘോഷമല്ല. മറിച്ച് ബിജെപി നേതാവ് ഒ.രാജഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ്. കൈയ്യില്‍ ദീപവുമായി നില്ക്കുന്ന ചിത്രം പങ്കുവച്ചതിനൊപ്പം #bangalvoilence #savebengal എന്നീ ടാഗുകളും ചേര്‍ത്തു.
എന്നാല്‍ പാര്‍ട്ടി ഇങ്ങനെയൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് അണികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നത്. മാത്രമല്ല എല്‍ഡിഎഫ് ഇങ്ങനെയൊരാഘോഷം നടത്തുന്ന സമയത്ത് തന്നെ രാജഗോപാല്‍ ദീപം തെളിച്ചത് തെറ്റായ സന്ദേശമേ നല്‍കൂ എന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.
എന്തായാലും ഇടത് അനുഭാവികള്‍ ഇത് ആഘോഷമാക്കുകയാണ്. ടാഗ് ശ്രദ്ധിക്കേണ്ടെന്നും ഇടത് മുന്നണിയുടെ വിജയം രാജഗോപാല്‍ ആഘോഷിച്ചതാണ് ദീപം തെളിക്കലെന്നും അവര്‍ പറയുന്നു. എന്തായാലും എന്തിന്റെ പേരിലായാലും രാജഗോപാലിന്റെ പ്രവൃത്തി അനവസരത്തിലാണോ എന്നതാണ് ബിജെപിയുടെ പോലും ചര്‍ച്ചാ വിഷയം.