Image

ഇരവികുളം ഉദ്യാനത്തില്‍ മാത്രം ഇത്തവണ പിറന്നത് 145 വരയാടിന്‍ കുഞ്ഞുങ്ങള്‍

Published on 08 May, 2021
ഇരവികുളം ഉദ്യാനത്തില്‍ മാത്രം ഇത്തവണ പിറന്നത് 145  വരയാടിന്‍ കുഞ്ഞുങ്ങള്‍
കോട്ടയം: ഇക്കുറി ഇരവികുളം ദേശീയോദ്യാനത്തില്‍ പിറന്നത് 145 കുഞ്ഞുങ്ങള്‍. അനുകൂല കാലാവസ്ഥയാണ് വരയാടിന്‍ കുഞ്ഞുങ്ങള്‍ കൂടുതലായി ജനിക്കാന്‍ ഇടയാക്കിയതെന്ന് ഇരവികുളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍‌.ലക്ഷ്മി വ്യക്തമാക്കി.

 വംശനാശം സംഭവിച്ചുകൊണ്ടിരുന്ന വരയാടിന് സംരക്ഷണവും പരിലാളനയും നല്കിയതാണ് ഓരോ വര്‍ഷവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ഇടവരുന്നതെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 155 കുഞ്ഞുങ്ങളാണ് പിറന്നത്.

ഇരവികുളം ദേശീയോദ്യാനത്തില്‍ മാത്രമാണ് ഇക്കുറി 145 കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മറ്റ് സ്ഥലങ്ങളില്‍ സെന്‍സസ് നടത്തിയിട്ടില്ല. അതുംകൂടിയാവുമ്ബോള്‍ ഇക്കുറി 175നു മേല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. ഇരവികുളത്ത് മാത്രം ഇക്കുറി 782 വരയാടുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ സെന്‍സസില്‍ 723 ആടുകളായിരുന്നുവെന്ന് ​അ​സി​സ്റ്റ​ന്റ് ​വൈ​ല്‍​ഡ് ​ലൈ​ഫ് ​വാ​ര്‍​ഡ​ന്‍​ ​ജോ​ബ് ​ജെ.​ ​നേ​ര്യം​പ​റ​മ്ബി​ല്‍​ ​പ​റ​ഞ്ഞു.​ ​

ഏപ്രില്‍ 19 മുതല്‍ 24 വരെ ദിവസങ്ങളില്‍ നടന്ന സര്‍വേയിലാണ് പുതിയതായി ജനിച്ച കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക