Image

ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂളില്‍ വന്‍ മോഷണം, 29 ലാപ്ടോപ്പുകള്‍ കവര്‍ന്നു

Published on 08 May, 2021
ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂളില്‍ വന്‍ മോഷണം, 29 ലാപ്ടോപ്പുകള്‍ കവര്‍ന്നു
ഇരിട്ടി: ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് 29 ലാപ്ടോപ്പുകള്‍ മോഷണം പോയി. ഐടി പരീക്ഷ നടത്തുന്നതിനായാണ് ഇത്രയും ലാപ്പ്ടോപ്പുകള്‍ റൂമില്‍ സജ്ജീകരിച്ചത്.

സ്കൂളിന്റെ പിറക് വശത്തുള്ള ​ഗ്രില്‍സ് തകര്‍ത്ത് കോമ്ബൗണ്ടില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ തൊട്ടടുത്ത കംപ്യൂട്ടര്‍ ലാബിന്റെ മുറിയുടെ ​ഗ്രില്‍സിന്റേയും വാതിലിന്റേയും പൂട്ട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. വാക്സിനേഷന്‍ സെന്ററായി ന​ഗരസഭ സ്കൂള്‍ ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെക്കേണ്ടതിനെ തുടര്‍ന്ന് സ്കൂള്‍ ജീവനക്കാര്‍ സ്കൂളിലെ പ്രധാന മുറികള്‍ പരിശോധിക്കവെയാണ് ലാപ്ടോപ്പുകള്‍ നഷ്ടമായത് തിരിച്ചറിഞ്ഞത്.

ലാബില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ ലാപ്ടോപ്പുകളും കവര്‍ന്നു. 25000 രൂപ മുതല്‍ 28000 രൂപ വരെ വിലമതിക്കുന്ന, പൊതുവിദ്യാഭ്യാസ വകുപ്പ് പല ഘട്ടങ്ങളിലായി നല്‍കിയ ലാപ്പ്ടോപ്പുകളാണ് നഷ്ടമായത്. ഇതിനെല്ലാം കൂടി എട്ട് ലക്ഷത്തോളം രൂപ വില വരും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക