ഷിംല: ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ ഇ പാസ്സെടുത്തവരില് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബോളിവുഡ് താരം അമിതാഭ് ബച്ചനും. സംഭവത്തില്‍ കേസെടുത്ത് പോലീസ് .
ഡോണള്‍ഡ് ട്രംപ്, അമിതാഭ് ബച്ചന് എന്നിവരുടെ പേരിലുള്ള വ്യാജ ഇ - പാസുകളാണ് പൊലീസ് കണ്ടെടുത്തത്. പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ ഇ- പാസ് നേടിയവര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി ഷിംല പൊലീസ് അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 27 മുതല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കേണ്ടവര്‍ക്ക് ഇ - പാസുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വ്യാജവിവരങ്ങള്‍ നല്കി പലരും പാസ് കൈക്കലാക്കുന്നതായാണ് വിവരം.
ട്രംപിന്റെയും അമിതാഭ് ബച്ചന്റെയും പേരില്‍ സ്വന്തമാക്കിയിരിക്കുന്ന രണ്ട് ഇ - പാസിലും ഒരേ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറുമാണ് നല്‍കിയിരിക്കുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഐടി വിഭാഗമാണ് പൊലീസിനു പരാതി നല്‍കിയത് . തുടര്‍ന്ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു