Image

കോവിഡിന് പുതിയ മരുന്ന് : ഇന്ത്യയില്‍ അനുമതി

ജോബിന്‍സ് തോമസ് Published on 08 May, 2021
കോവിഡിന് പുതിയ മരുന്ന് : ഇന്ത്യയില്‍ അനുമതി


കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആശ്വാസവാര്‍ത്ത. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത മരുന്നിനാണ് ഇന്ത്യയില്‍ അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടതോടെയാണ് മരുന്ന് കൂടുതല്‍ രോഗികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. 

വെള്ളത്തില്‍ അലിയിച്ച് വായിലൂടെയാണ് മരുന്ന് കഴിക്കേണ്ടത്. 2-ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്നിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലാണ്(ഡിസിജിഐ) ആണ് അനുമതി നല്‍കിയത്. ഡിആര്‍ഡിഒയും ഡോ.റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 

ഈ മരുന്നു കഴിച്ച രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഈ മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുവിന്റെ പ്രവര്‍ത്തനം കൃത്രിമ ഓക്‌സിജന്റെ ആവശ്യം കുറയ്ക്കുകയാണ്. 65 വയസ്സ് കഴിഞ്ഞവര്‍ക്കും ഈ മരുന്ന് ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.  നിലവില്‍ അടിയന്തിര സാഹചര്യത്തിലെ ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.

Join WhatsApp News
Tom Abraham 2021-05-08 17:13:46
May be adding some gomoothram into this oral drink, will defend against all variants !
Writer 2021-05-08 21:32:05
Let them do what needs to be done. Criticizing everything is a disease. The whole universe is in need of new and improved medical innovations. Respect the work these people do. That is what a civilized human being supposed to do. But there are exceptions. You are a prime example. Hope you integrate some cow urine in your daily consumption. By the way, what have you developed? Do you only know about the cow urine? Read some books like "Civilization for Dummies".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക